ലെനിനും ജ്യോതിബസുവും അടക്കമുള്ളവരുടെ ഫോട്ടോകൾ മാറ്റി; വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും നിവൃത്തിയില്ല; ബംഗാളില്‍ സി പി എം ഓഫീസ് വാടകയ്ക്ക് കൊടുത്തു..!

 34 വര്‍ഷം പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എമ്മിന് വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും കഴിയാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തു. ലെനിനും ജ്യോതിബസുവും അടക്കമുള്ള നേതാക്കളുടെ ഫോട്ടോകളും ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്.

അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലം; നോട്ട് നിരോധനം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തിട്ടില്ല; ജിഎസ്ടിയാണ് ശരിയെന്നത് പിന്നീട് നിങ്ങള്‍ തിരിച്ചറിയും….

അധികാരം നഷ്ടപ്പെട്ടതോടെയാണ് സിപിഎമ്മിന് ബംഗാളില്‍ ദാരിദ്ര്യം നേരിട്ട് തുടങ്ങിയത്. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുവേണ്ടിയാണ് പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ലോഡ്ജ് പാറയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ രാബിന്‍ സെന്‍ ഭവന്‍ എന്ന മൂന്നു നില കെട്ടിടമാണ് പ്രതിമാസം 15,000 രൂപയ്ക്ക് സ്വകാര്യ സ്ഥാപനത്തിന് വാടകയ്ക്കു നല്‍കിയത്. യോഗങ്ങള്‍ നടത്താനുള്ള രണ്ട് ഹാളുകളും, മൂന്ന് മുറികളും, ശുചിമുറികളും, അടുക്കളയും അടങ്ങുന്ന സൗകര്യങ്ങളോടെ 1999 മെയ് ഒന്നിനാണ് പാര്‍ട്ടി ഓഫീസ് ഉദ് ഘാടനം ചെയ്തത്.

‘മാസം 15,000 രൂപ പാര്‍ട്ടിക്കു വരുമാനമായി കിട്ടുമെന്നതുകൊണ്ടാണ് കെട്ടിടം വാടകക്കു നല്‍കുന്നതെന്നാണ് ലോക്കല്‍ സെക്രട്ടറി നാരായണ്‍ ചന്ദ്ര ഘോഷ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. 18 വര്‍ഷം മുമ്ബ് ഈ കെട്ടിടം പണിയാന്‍ ഫണ്ട് സ്വരൂപിച്ച പാര്‍ട്ടിയുടെ 422 കമ്മിറ്റി അംഗങ്ങളും ഓഫീസ് വാടകയ്ക്ക് നല്‍കാനുള്ള തീരുമാനത്തെ ഐക്യകണ്ഠ്യേന പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഫീസ് നടത്തിക്കൊണ്ടുപോകുന്നതിന് വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. പാര്‍ട്ടി ഓഫീസില്‍ ഇരിക്കാന്‍ പോലും ആളെ കിട്ടുന്നില്ലെന്നാണ് എതിരാളികള്‍ പരിഹസിക്കുന്നത്. വൈദ്യുതി ബില്‍, പരിപാലന ചെലവ്, പാര്‍ട്ടി മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്കുള്ള ശമ്ബളം എല്ലാം കൂടി വഹിക്കാനുള്ള ശേഷി ഇപ്പോള്‍ പാര്‍ട്ടിക്കില്ലെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു. വാടക ഇനത്തില്‍ ലഭിക്കുന്ന പണം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. ലോക്കല്‍ കമ്മിറ്റി ഓഫീസ് ഗുസ്കാരയിലെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. സ്വപന്‍ പാല്‍ എന്നയാളുമായാണ് വാടക കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം പാട്ടത്തിനെടുത്ത സ്വപന്‍ പാല്‍ ഇവിടെ ഒരു കോച്ചിംഗ് കേന്ദ്രം തുറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനു മുന്നോടിയായാണ് ഓഫീസിനകത്തെ ചുമരില്‍ തൂക്കിയിട്ടിരുന്ന ലെനിന്റേയും ജ്യോതിബസു ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടേയെല്ലാം ചിത്രങ്ങള്‍ നീക്കം ചെയ്തത്. കോച്ചിംഗ് കേന്ദ്രത്തിനായി കെട്ടിടം മോടി കൂട്ടുന്ന ജോലികള്‍ നടന്നുവരികയാണ്.  അതേസമയം പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് നല്‍കേണ്ടി വന്നത് സിപിഎമ്മിന്റെ ഗതികേടാണെന്ന പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സിപിഎം ശക്തി കേന്ദ്രമായിരുന്ന പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ തൃണമൂലിന് 15 എംഎല്‍എമാരുള്ളപ്പോള്‍ സിപിഎമ്മിന് ഒരു എംഎല്‍എ മാത്രമെ ഉള്ളൂ

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*