കുടിക്കാൻ വെള്ളം ചോദിച്ചപ്പോള്‍ മുഖത്തേക്ക് ഒഴിച്ചു, തോളില്‍ ഭാരമേറിയ ചാക്ക്,ക്രൂരതയ്ക്ക് കൂട്ടു നിന്നത് വനം വകുപ്പ്, തിരിച്ചറിയല്‍ രേഖ ഇല്ലാതെ വനത്തിനുള്ളിലേയ്ക്ക് കയറ്റിവിട്ടത് 50 ഓളം പേരെ..!!

അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മധുവെന്ന യുവാവ് മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സഹോദരിയും രംഗത്ത്. വനംവകുപ്പ് അധികൃതര്‍ നോക്കിനില്‍ക്കെയാണ് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് സഹോദരി ചന്ദ്രിക പറയുന്നു.

പണമില്ലാത്തവനെ തല്ലിക്കൊല്ലാന്‍ ഇവിടെ ഒരുപാട് ആളുകളുണ്ട്; കോടികള്‍ മോഷ്ടിച്ചവന്‍ സുഖമായി ജീവിക്കുന്നു; ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നില്‍ക്കണ്ട, എല്ലാരും കണക്കാ: ടൊവിനോ തോമസ്..!!

 50 ഓളം പേര്‍ അടങ്ങുന്ന സംഘമാണ് മധു താമസിച്ച പാറയിടുക്ക് വളഞ്ഞത്. തുടര്‍ന്ന് മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. പുറത്തു നിന്നുള്ളവരെ അട്ടപ്പാടി റേഞ്ചിലേയ്ക്ക് ഐഡി കാര്‍ഡോ അനുവാദമോ ഇല്ലാതെ കടത്തി വിടില്ലാത്തതാണ്. എന്നാല്‍ അട്ടപ്പാടി റേഞ്ചില്‍ വനത്തിനുള്ളില്‍ കടന്ന ആള്‍ക്കൂട്ടത്തിനോട് ഐഡി കാര്‍ഡോ ഒന്നും നല്‍കാതെയാണ് കടത്തി വിട്ടതെന്നും പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് പുറത്തുനിന്നുള്ളവരെ കടത്തിവിട്ടത് വന്‍ സുരക്ഷാ പാളിച്ചയായാണ് വിലയിരുത്തല്‍.

മധുവിനെ വനത്തിനുള്ളില്‍ നിന്ന് തിരികെ കൊണ്ടുവരുമ്ബോള്‍ മര്‍ദ്ദനമേറ്റ് തളര്‍ന്ന യുവാവ് വെള്ളം ചോദിച്ചപ്പോള്‍ മുഖത്തേക്ക് ഒഴിച്ചതായും, തോളില്‍ ഭാരമുള്ള ചാക്കും വെച്ചാണ് നടത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പാണെന്നും അമ്മയും സഹോദരിയും പറയുന്നു. ഭക്ഷണം പാകം ചെയ്യുന്ന സമയത്താണ് മധുവിനെ നാട്ടുകാര്‍ വളഞ്ഞതെന്നും ആരവത്തോടെയാണ് പുറത്തേക്ക് കൊണ്ടുവന്നതെന്നും ഇവര്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*