കെഎസ്ആര്‍ടിസി പെന്‍ഷന്‍: പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നു; കത്ത് പുറത്ത്..!

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുെട ഓഫിസ് ഇടപെട്ടതായി റിപ്പോര്‍ട്ട്. പ്രശ്നം പരിഹരിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ജനുവരി 25 ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായുള്ള പുതിയ വിവരമാണ് പുറത്തുവന്നത്. കേരള ചീഫ് സെക്രട്ടറിക്ക് ജനുവരി 25 ന് എഴുതിയ കത്തും സംസ്ഥാനത്തെ വൈകാരിക സാഹചര്യവും ചേര്‍ന്നാണ് കെഎസ്ആര്‍ടിസിക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ഇടയാക്കിയതെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനു കാരണക്കാരനായത് ആലപ്പുഴ സ്വദേശി ടി.ടി. വിന്‍സെന്റ്.

രാത്രി ഉറങ്ങിയിട്ടില്ല; ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്; അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..!

കഴുത്തില്‍ പ്ലക്കാര്‍ഡും തൂക്കി സമരം ചെയ്യുന്ന ഒരു വൃദ്ധന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. വിന്‍സെന്റ് ആയിരുന്നു അത്. പണ്ട് നവാബ് രാജേന്ദ്രന്‍ നടത്തിയിരുന്ന പോലെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മറ്റൊരാള്‍. കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വിന്‍സെന്റ് മുട്ടാത്ത വാതിലുകള്‍ ഇല്ല. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമായിഎഴുതി.

കാര്യം മനസിലാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് കേരള സംസ്ഥാന അധികൃതര്‍ക്ക് കൈമാറി. മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരമൊന്നുമാകാഞ്ഞപ്പോള്‍ വിന്‍സന്റ് വീണ്ടും ചരിത്രമെല്ലാം ചേര്‍ത്ത് പ്രധാനമന്ത്രിയ്ക്ക് എഴുതി. ഇത്തവണ കാര്യം പരിഹരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പിഎംഒയുടെ കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ജനുവരി 25 ന് കിട്ടി. കോപ്പി വിന്‍സന്റിനും കിട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*