കൊന്നതു മാത്രമല്ല; അധ്യാപകനായിരുന്ന മധുവിനെ മനോരോഗി ആക്കിയതും നാട്ടുവാസികളാണ്..!

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധു മുമ്പ് പരിസ്ഥിതി സൗഹൃദ നിര്‍മാണ വൈദഗ്ധ്യം പഠിപ്പിക്കുന്ന ‘നിര്‍മിതി’യില്‍ തൊഴില്‍ പഠിപ്പിച്ചിരുന്ന ആളായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈ കാലയളവില്‍ പാലക്കാടു വെച്ച് ഒരാള്‍ മധുവിനെ തലയ്ക്ക് തല്ലിയെന്നും ഇതേ തുടര്‍ന്നാണ് മധു മാനസിക രോഗിയായതെന്നും മാധ്യമ പ്രവര്‍ത്തകന്‍ ജെ.എസ് ഷനില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. അട്ടപ്പാടിയിലെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ഉദ്ധരിച്ചാണ് ഷനിലിന്റെ പോസ്റ്റ്.

അവള്‍ക്ക് അവനെ വേണ്ടെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ? ഇനി സോഫിയയും അരുണും പുറംലോകം കാണരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം..!!

മധു മോഷ്ടാവായിരുന്നില്ലെന്നും വീടുകളിലും ഹോട്ടലുകളിലും കയറി ഭക്ഷണം കഴിച്ചു പോവുക മാത്രമാണ് ചെയ്യാറുണ്ടായിരുന്നതെന്നും ഇദ്ദേഹം കയറിയ വീടുകളില്‍ നിന്ന് പണമോ മറ്റെന്തെങ്കിലുമോ ഇതുവരെ കാണാതെ പോയിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

നാട്ടുകാരായ കുടിയേറ്റക്കാര്‍ മധുവിനെ ‘ആദിവാസി മോഷ്ടാവ്’ എന്ന് മുദ്ര കുത്തിയിട്ട് വര്‍ഷങ്ങളായി. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി വനത്തിനുള്ളിലായിരുന്നു താമസം. മധു നിര്‍മിതിയുടെ കീഴില്‍ തൊഴില്‍ പഠിപ്പിച്ചിരുന്ന ആളായിരുന്നു. പാലക്കാടു വെച്ച് തലയ്ക്കു മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് മാനസിക നില തെറ്റിയത്. – ഷനിലിന്റെ പോസ്റ്റില്‍ പറയുന്നു.

അട്ടപ്പാടിയിലെ ഒരു വാട്സ് ആപ് ഗ്രൂപ്പിലെ ചില അംഗങ്ങൾ മധുവിനെക്കുറിച്ച് പങ്കുവച്ചത് ഇങ്ങനെ;

“എന്റെ അറിവിൽ അദ്ദേഹം മോഷ്ടാവൊന്നുമല്ല. വീടുകളിലും ഹോട്ടലുകളിലും കയറി ഭക്ഷണം മാത്രം കഴിച്ചിട്ട് പോകും. മറ്റൊന്നും നോക്കാറില്ല. അദ്ദേഹം കയറിയ വീട്ടിലുണ്ടായിരുന്ന പണമോ മറ്റെന്തെങ്കിലുമോ ഇതുവരെ കാണാതെപോയിട്ടില്ല.”

 Attappadi കടുകുമണ്ണ ഊരിലെ വിനോദ് മാനസീക പ്രശ്നമുള്ള ആളാണ്. 27 വയസ്സ്. നാട്ടുകാർകുടിയേറ്റക്കാർ ഈ ആദിവാസിയെ മോഷ്ടാവ് എന്ന് മുദ്രകുത്തിയിട്ടു വര്ഷങ്ങളായി.കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി വരഷങ്ങളായി വനത്തിനുള്ളിലാണ് താമസം. അദ്ദേഹത്തെ കടയിൽ നിന്നും മോഷ്ടിച്ച് എന്നാരോപിച്ചു കുടിയേറ്റക്കാർ വനത്തില കയറി പിടിച്ചു ടൗണിലെത്തിച്ചു മർദിച്ചു ആഘോഷിച്ചു വീഡിയോ എടുത്തു പിന്നെ പോലീസിൽ ഏല്പിച്ചപ്പോൾ മർദനമേറ്റു മരിച്ചിരുന്നു.

മധു നിർമിതിയുടെ കീഴിൽ തൊഴിൽ പഠിപ്പിച്ചിരുന്ന വ്യക്തിയാണ്. പാലക്കാട് വച്ച് ഈ കാലത്തിനിടയിൽ ഒരാൾ തല്ലിയിരുന്നു അതും തലയ്ക്കു. അതിനു ശേഷമാണ് മാനസീക നില തെറ്റിയത്. കുടിയേറ്റക്കാരെ നിങ്ങളിനിയും കൊല്ലണം ആദിവാസിയെ. ആദിവാസികളുടെ ഭൂമി 13000 ഏക്കർ കയ്യേറി ജീവിച്ചു ജീവിതം പടുത്തുയർത്തിയവർ. 60000 ആദിവാസികളു ണ്ടായിരുന്ന അട്ടപ്പാടിയിൽ ഇന്ന് 27000പേര് മാത്രം.”

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*