Breaking News

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ടു രൂപ; വിദ്യാർത്ഥികളുടെ നിരക്ക്…

ബസ് ചാര്‍ജ് വര്‍ധിപ്പിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ട്​ രൂപയായാണ് ഉയര്‍ത്തിയത്. ചൊവ്വാഴ്​ച ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗംഅംഗീകരിക്കുകയായിരുന്നു. ഫാസ്​റ്റ്​ പാസഞ്ചറി​​ന്‍റെ നിരക്ക്​ 10 രൂപയില്‍നിന്ന് 11 ആയും എക്സിക്യൂട്ടിവ്, സൂപ്പര്‍ ഫാസ്​റ്റ്​ നിരക്ക് 13ല്‍നിന്ന് 15 രൂപയായും സൂപ്പര്‍ ഡീലക്സ് നിരക്ക് 20ല്‍നിന്ന് 23 രൂപയായും ഹൈടെക്, ലക്ഷ്വറി ബസുകളുടെ നിരക്ക് 40ല്‍നിന്ന് 44 ആയും വോള്‍വോ നിരക്ക് 40ല്‍നിന്ന് 45 ആയാണ് ഉയര്‍ത്തിയത്. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

ഈ അഞ്ച് അടയാളങ്ങള്‍ നിങ്ങളിൽ ഉണ്ടോ? എന്നാൽ പിന്നെ ഒന്നും നോക്കണ്ട, ജോലി രാജി വച്ചേക്കണം..!

ഓര്‍ഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാകും. സിറ്റി ഫാസ്​റ്റിന് 68 പൈസയില്‍നിന്ന് 75 പൈസയാകും. സൂപ്പര്‍ ഫാസ്​റ്റിന് 77 പൈസയില്‍നിന്ന് 85 പൈസയായും സൂപ്പര്‍ ഡീലക്സിന് 90 പൈസയില്‍നിന്ന് ഒരു രൂപയായും ഹൈടെക്- ലക്ഷ്വറി ബസുകള്‍ക്ക് 1.10 രൂപയില്‍നിന്ന് 1.20 രൂപയായും വോള്‍വോക്ക്​ 1.30ല്‍നിന്ന് 1.45 രൂപയായുമാകും ഉയരുക.

മിനിമം നിരക്ക്​ 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്​ നീങ്ങുന്ന സാഹചര്യവും കെ.എസ്​.ആര്‍.ടി.സിയുടെ പ്രതിസന്ധിയും പരിഗണിച്ചാണ്​ നിരക്ക്​ വര്‍ധനക്ക്​ മ​ുന്നണി അംഗീകാരം നല്‍കിയത്​. നേരത്തേ നിരക്ക്​ വര്‍ധന ആവശ്യപ്പെട്ട്​ സമരരംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ച ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ അവര്‍ നിരക്ക്​ വര്‍ധന ആവശ്യപ്പെട്ടിരുന്നു. നിരക്ക്​ വര്‍ധിപ്പിക്കേണ്ട സാഹചര്യമാ​െണന്ന്​ മുഖ്യമന്ത്രി നിയമസഭയിലുള്‍പ്പെടെ വ്യക്തമാക്കുകയും ചെയ്​തിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ്​ നിരക്കില്‍ വര്‍ധന വരുത്താന്‍ എല്‍.ഡി.എഫ്​ ശിപാര്‍ശ ​െചയ്​തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*