കീശ കാലിയാണോ..? എങ്കില്‍ ഇവ സൂക്ഷിച്ചോളു…. ദാരിദ്ര്യം പിന്നെ പടി കേറില്ല…

ധനസമൃദ്ധി ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. ഈ ഭൂമിയില്‍ നിന്നും പോകുന്നതിനു മുമ്പായി ഒരിക്കലെങ്കിലും കടങ്ങള്‍ എല്ലാം ഒഴിഞ്ഞ് സാമ്പത്തികമായി നല്ല നിലയില്‍ എത്തുന്നതും കാത്ത് ജീവിക്കുന്നവരാണ് നമുക്ക് ചുറ്റിലുമുള്ളവര്‍. പക്ഷേ, എന്തു ചെയ്തിട്ടും ഒഴിഞ്ഞ കീശയാണോ ഫലം? ഇതിനും പരിഹാരമുണ്ട്. പോക്കറ്റില്‍ ചില സാധനങ്ങള്‍ വയ്ക്കുന്നത് ദാരിദ്രം അകറ്റാന്‍ നല്ലതാണെന്ന് ഒരു വിശ്വാസമുണ്ട്.

‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്; ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’; മമ്മൂട്ടി..!

പേഴ്‌സില്‍ ഒറ്റ രൂപാ നോട്ട് സൂക്ഷിച്ച് വയ്ക്കുന്നത് പണമുണ്ടാക്കാന്‍ സഹായിക്കും എന്നൊരു വിശ്വാസമുണ്ട്. വെറുതേ പേഴ്‌സില്‍ ഒറ്റരൂപ വയ്ക്കുന്നതിലും നല്ലത് അത് ഒരു വെള്ളി നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞു വയ്ക്കുന്നതാണ്.

ഒരു ദിവസം ആദ്യമായി കയ്യിലെത്തുന്ന നാണയം അന്നത്തെ ദിവസം മുഴുവന്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ അന്ന് മുഴുവന്‍ ഭാഗ്യം കൂടെയുണ്ടാകുമത്രെ. കച്ചവടക്കാര്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ ആദ്യ കച്ചവടത്തില്‍ കിട്ടുന്ന പണത്തില്‍ നിന്നും ഒരു പങ്ക് സൂക്ഷിച്ചു മാറ്റിവയ്ക്കുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമായാണ്.

പോക്കറ്റില്‍ മഞ്ഞ നിറത്തിലുള്ള തുണിയുടെ ഒരു കഷ്ണം സൂക്ഷിച്ചാല്‍ ഏറെ വിശേഷമാണ്. പോക്കറ്റില്‍ പണം വന്നു നിറയുവാനും അന്നത്തെ ദിവസം മുഴുവന്‍ ഐശ്വര്യം ഉണ്ടാകുവാനും ഇതു വളരെ നല്ലതാണ്.

എന്നാല്‍ ചില സ്ഥലങ്ങളിലുള്ളവര്‍ നല്ല കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ചെറിയ ചുവന്ന നിറത്തിലുള്ള തുണി കയ്യില്‍ കരുതും. സന്തോഷവും ഊര്‍ജവും പോസിറ്റീവ് എനര്‍ജിയും പകരാന്‍ ചില നിറങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസത്തില്‍ നിന്നാണ് ഇത്തരം ആചാരങ്ങള്‍ രൂപപ്പെടുന്നത്.

കല്ലുകള്‍ ഭാഗ്യം കൊണ്ടുവരുന്നവയാണെന്ന് നമുക്കറിയാം. എന്നാല്‍ ജന്‍മനക്ഷത്രക്കല്ലുകള്‍ മാത്രമല്ല ഭാഗ്യം കൊണ്ടുവരുന്നത്. ഓവല്‍ ആകൃതിയിലുള്ള കല്ല് പോക്കറ്റില്‍ സൂക്ഷിക്കുന്നത് പോസിറ്റിവിറ്റിയും സന്തോഷവും നമ്മളില്‍ ഉണ്ടാക്കും. കല്ല് വെളുത്ത നിറത്തിലുള്ളതാകാന്‍ ശ്രദ്ധിക്കുക.

സ്‌നേഹവും സഹാനുഭൂതിയും വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് ഇഞ്ചി എന്ന വിശ്വാസം ചൈന , ജപ്പാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ട് ഒരുപാട് സമ്പത്ത് വേണമെന്നുള്ളവര്‍ പോക്കറ്റില്‍ ഇത്തിരി ഇഞ്ചി കരുതുന്നത് നല്ലതായിരിക്കും. പൊടി, ക്രിസ്റ്റല്‍ രൂപത്തില്‍ ഇഞ്ചി പേഴ്‌സില്‍ സൂക്ഷിക്കാനും എളുപ്പമാണ്.

വെറുതെ പോക്കറ്റില്‍ നാണയം വെച്ചാല്‍ പണക്കാരനാവുമെങ്കില്‍ എന്തെളുപ്പെം എന്നു ചിന്തിച്ച ഇത്തരം കാര്യങ്ങള്‍ തള്ളിക്കളയുവന്നവര്‍ കുറവല്ല. ഒരു പരിധിവരെ ഇത്തരം വിശ്വാസങ്ങലെ മുഴുവനായി ആശ്രയിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ കഠിനാധ്വാനത്തിലൂടെ മാത്രമേ ആഗ്രഹിച്ചവ നേടിയെടുക്കാന്‍ കഴിയൂ എന്ന കാര്യം മനസ്സില്‍ സൂക്ഷിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*