കണ്ണുകളിൽ പോലും അഭിനയം കാഴ്ചവയ്ക്കുന്ന നടൻ ആണ് ഫഹദ് – നസ്രിയ..!

മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന നടിയായിരുന്നു നസ്രിയ.എന്നാൽ ഫഹദുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് നസ്രിയ ഇടവേള എടുത്തിരുന്നു.നസ്രിയ എന്നും മലയാളികളുടെ കുസൃതിക്കുട്ടിയാണ്. താരപരിവേഷമില്ലാതെ വീട്ടിലെ കുട്ടിയെപ്പോലയാണ് നസ്രിയയെ എല്ലാവരും സ്നേഹിക്കുന്നത്.

യുവാവിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം കാണാനില്ല; അന്വേഷിച്ചപ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത്….

മലയാളത്തില്‍ മാത്രമല്ല അങ്ങ് തമിഴിലും നസ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ ഒരു ഗംഭീര തിരിച്ച് വരവിനൊരുങ്ങുകയാണ്.

ഫഹദ് – നസ്രിയ താര ജോഡികള്‍ ആദ്യമായി ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ സംവിധായിക അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് തിരിച്ചെത്തുകയാണ് നസ്രിയ.പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.

ഫഹദ് എന്ന നടനെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് നസ്രിയയുടെ മറുപടി ഇങ്ങനെയാണ്.ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ബുദ്ധിമാനാണ്. കണ്ണുകളിൽ പോലും അഭിനയം കാഴ്ച വെക്കുന്ന നടനാണ് ഫഹദ്.അക്കാര്യത്തിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നാണ് നസ്രിയയുടെ അഭിപ്രായം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*