‘ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ ഉപയോഗശൂന്യമാണ്’; ചോദ്യം ചെയ്യുന്ന സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം…!

സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരില്‍ പലതവണ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ. തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകളും പ്രവൃത്തികളുമാണ് പ്രസിഡന്റില്‍ നിന്നുണ്ടായിട്ടുള്ളത്.

സാറ എന്റെ ഭാര്യ ആകേണ്ടവളാണോയെന്ന് ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു, അപ്പോള്‍ എനിക്ക് മറുപടിയും കിട്ടി’; വിചിത്രവാദവുമായി സച്ചിന്റെ മകളെ ശല്യം ചെയ്തയാള്‍…!

വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ. ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ നിഷ്പ്രഭരാണ്. പിന്നെയവരെ ഒന്നിനും കൊള്ളില്ല. അതിനാല്‍ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിമത സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച്‌ തകര്‍ക്കാനായിരുന്നു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്.

തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ പരസ്യമായി അപമാനിച്ച്‌ നിശ്ശബ്ദരാക്കുന്നത് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയുടെ പതിവ് രീതിയാണ്. നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ത്ത് അവരെ തകര്‍ക്കുക എന്ന ക്രൂരമായ ആഹ്വാനവുമായി ഫിലിപ്പിന്‍സ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കുമെന്നും മുഴുവന്‍ മയക്കുമരുന്ന് ഡീലര്‍മാരെയും കൊന്നുകളയുമെന്നുമായിരുന്നു റോഡ്രിഗോയുടെ വാഗ്ദാനം. ഇതിന്റെ പേരില്‍ ഇതിനകം ആയിരക്കണക്കിന് ഫിലിപ്പീന്‍സികളെയാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റിന്റെ പല പ്രവൃത്തികളോടും സ്ത്രീസമൂഹം വൈകാരികമായി പ്രതികരിക്കുന്നുവെന്ന പരാതി വ്യാപകമായപ്പോള്‍ ഇതില്‍ കാര്യമില്ലെന്നും ഇത് വെറും തമാശയ്ക്കുള്ള കാര്യം മാത്രമാണെന്നുമായിരുന്നു റോഡ്രിഗോയുടെ പ്രതികരണം.

പ്രശ്നക്കാരെന്നു തോന്നുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ റോഡ്രിഗോയുടെ നടപടി നേരത്തെ ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രശ്നക്കാരായ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാനും അതുവഴി അവരെ ഒന്നിനും കൊള്ളാത്തവരാക്കാനും സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*