ഇന്ന് മുതല്‍ സംസ്ഥാനത്ത് മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്

ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്. ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും ഇന്ന് മുതല്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഏഴുവയസുകാരനെ കൊലപ്പെടുത്തി പെട്ടിയില്‍ സൂക്ഷിച്ചു; കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ മുന്‍പന്തിയില്‍ നിന്നു; അവസാനം സംഭവിച്ചത്…!

ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച്‌ കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.

മത്സ്യബന്ധന മേഖല സ്തംഭിക്കുന്നത് അനുബന്ധ വ്യവസായങ്ങളെയും ബാധിക്കും. ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കൊണ്ട് കഴിഞ്ഞ മാസവും വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*