ഐഎസ്‌എല്ലിലെ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; പരിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ ഈ സൂപ്പര്‍ താരങ്ങൾ കളത്തിലിറങ്ങില്ല..!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. പരിക്കു കാരണം കൊമ്ബന്മാരുടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ടീമില്‍ നിന്നും പുറത്തായി. സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ ഹ്യൂം കളിച്ചേക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. എഫ്.സി ഗോവയ്ക്കെതിരായ മത്സരത്തിലായിരുന്നു ഹ്യൂമിന് പരിക്കേറ്റത്. അതേസമയം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ഹ്യൂം ട്വിറ്ററില്‍ കുറിച്ചു.

മലയാള സിനിമയിൽ രതി തരംഗം എന്നെന്നേക്കുമായി ഒഴിഞ്ഞു? ഒരിക്കൽക്കൂടെ വന്നെങ്കിൽ എന്ന് പലരും പ്രതീക്ഷിക്കുന്നു. കാരണം ഇതാണ്!

ഇന്ന് കോല്‍ക്കത്തയ്ക്കെതിരായി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരമുള്ളത്. നിലവിലുള്ള ചാമ്ബ്യന്മാരായ എടികെയ്ക്കെതിരേ വിജയിച്ചാല്‍ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരത്തിന് പരിക്കേറ്റത് ടീമിനെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ ഇറക്കാനും കഴിയില്ല. നാല് മഞ്ഞക്കാര്‍ഡുകള്‍ക്കുള്ള സസ്പെന്‍ഷന്‍ കാരണം എടികെയുമായുള്ള മത്സരം ജിങ്കനു നഷ്ടപ്പെടും. ഭാഗ്യതാരം ദീപേന്ദ്ര നേഗിയും ഇന്നു കളിക്കില്ല.

 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്തുള്ള കേരള ബ്ളാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള എ.ടി.കെ കൊല്‍ക്കത്തയാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ന് ജയിക്കാനായാല്‍ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*