ഇനി മലയാള സിനിമകൾ നിർമ്മിക്കാൻ ധർമ്മജൻ ബോൾഗാട്ടിയും -നായകനായ് എത്തുന്നത്…!

മലയാള സിനിമയിലെ താരങ്ങളിൽ മിക്കവരും സ്വന്തമായി പ്രൊഡക്ഷൻ കമ്പനികൾ ആരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും മുതൽ യുവതാരങ്ങളായ ആസിഫ് അലിയും ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിത്രങ്ങൾ സ്വന്തമായി നിർമ്മിക്കാൻ തുടങ്ങി.

ചാനലുകൾ കോണ്ടം പരസ്യം നിർത്തിയതിനെതിരെ തുറന്നടിച്ച് കാജൽ അഗർവാൾ..!

ഇപ്പോഴിതാ മലയാളത്തിലെ ഹാസ്യ നായകൻ ധർമജൻ ബോൾഗാട്ടിയും നിർമ്മാണത്തിലേക്ക് കടക്കുകയാണ്.നാന മാഗസിന് നൽകിയ അഭിമുഖത്തിലാണ് ധർമജൻ ഈ വിവരം പുറത്ത് വിട്ടത്.ആദിത്യ ക്രിയേഷൻസ് എന്നാണ് ധർമ്മജന്റെ നിർമ്മാണ കമ്പനിയുടെ പേര്.സുഹൃത്തുക്കളായ മനു, സുരേഷ് എന്നിവർക്കൊപ്പമാണ്‌ ധർമ്മജന്റെ നിർമ്മാണ കമ്പനി തുടങ്ങിയിരിക്കുന്നത്.നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങിയെന്നും ധർമജൻ പറയുന്നു.

കട്ടപ്പനയിലെ ഹൃതിക്ക് റോഷന്റെ തമിഴ് പതിപ്പിലാണ് ധർമജൻ ഇപ്പോൾ അഭിനയിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒപ്പം വികടകുമാരനിലും കുഞ്ചാക്കോ ബോബന്റെ ഒപ്പം കുട്ടനാടൻ മാർപ്പാപ്പയിലും ധർമജൻ അഭിനയിച്ചു കഴിഞ്ഞു.അത് പോലെ തന്നെ രമേശ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവർണ്ണ തത്തയിലും ശ്രെദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*