ഗൗരിയുടെ മരണം; പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്ത പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടി..!

ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്ത സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടിയെടുത്തു. പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനോട് വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശിച്ചു.

പാഡ് കൈയിലെടുത്ത് ജയസൂര്യയും; ബോളിവുഡില്‍ ഹിറ്റായ സിനിമാ പ്രചരണത്തെ പിന്തുണച്ചെത്തുന്ന ആദ്യ മലയാളി നടനായ് ജയസൂര്യ…!!

ഇനി ഒന്നര മാസം കൂടിയാണ് ജോണിന് കാലാവധിയുള്ളത്. പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഗൗരിയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പും രംഗത്തെത്തിയിരുന്നു.

പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ജോണിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല സ്കൂളിന്റെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് നോട്ടീസ് നല്‍കി. തുടര്‍ന്നാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*