ഫാമില്‍ കടുവയെന്ന്​ കൃഷിക്കാരന്റെ ഫോൺകോള്‍ ; സര്‍വ്വ സന്നാഹവുമായെത്തിയ പൊലീസ്​ കടുവയെ കാണുമ്പോൾ….​

ഇന്ന്​ പുലര്‍ച്ചെ സ്​കോട്ട്​ലന്‍റിലെ വടക്ക്​ കിഴക്കന്‍ പൊലീസ്​ സ്​റ്റേഷനില്‍ ഒരു ​ഫോണ്‍കോള്‍ വന്നു. പരിഭ്രാന്തനായ ഒരു മധ്യവയസ്​കനായിരുന്നു മറുവ​ശത്ത്​. പശുവും മറ്റ്​ വളര്‍ത്ത്​ മൃഗങ്ങളുമടങ്ങിയ ത​​​െന്‍റ ഫാമില്‍ ഒരു വലിയ കടുവ കയറിക്കൂടിയിരിക്കുന്നു. എങ്ങനെയെങ്കിലും ആ ഭീകര വന്യമൃത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്നും അപേക്ഷിച്ച്‌​ കൊണ്ടായിരുന്നു ആ കോള്‍.

കോഹ്‌ലിയെ പൂജ്യത്തിനു പുറത്താക്കിയ റബാഡ ഉറക്കെ അലറിക്കൊണ്ട്‌ വെല്ലുവിളിയോടെ എന്തൊക്കെയോ പറഞ്ഞു, പക്ഷെ പിന്നീട്‌ സംഭവിച്ചത്‌!

ഫാമി​​​െന്‍റ ഒരു വശത്തായി രാജാവിനെ പോലെ ഇരിക്കുന്ന കടുവയുടെ ചിത്രങ്ങളും കൃഷിക്കാരന്‍ കണ്‍ട്രോള്‍ റൂമിലേക്ക്​ അയച്ച്‌​കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ ‘അതിവിദഗ്​ധനായ’ ഒരു പൊലീസുകാരന്‍ ചിത്രത്തിലുള്ളത് ഒറിജിനല്‍​ കടുവ തന്നെയെന്ന്​ ഉറപ്പിക്കുക കൂടി ചെയ്​തതോടെ പൊലീസ്​ നായകളടക്കമുള്ള സര്‍വസന്നാഹവും സംഭരിച്ച്‌​ കൃഷിക്കാര​​​െന്‍റ ഫാം ലക്ഷ്യമാക്കി നീങ്ങി.

പോകുന്നതിന്​ മുമ്ബായി അടുത്തുള്ള മൃഗശാലയില്‍ വിളിച്ച്‌​ അവിടെ നിന്നും ഏതെങ്കിലും കടുവ ചാടിപ്പോയിട്ടുണ്ടോ എന്ന്​ പരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു. കടുവയുടെ ഇരുത്തവും ഭാവവുമൊക്കെ ശക്​തമായി പരിശോധിച്ച്‌​ അത്താഴം നന്നായി കഴിച്ചതി​​​െന്‍റ ലക്ഷണമു​ണ്ടെന്നും ‘വിദഗ്​ധര്‍’ അഭിപ്രായപ്പെട്ടിരുന്നു.

45 മിനിറ്റ്​ നീണ്ട സാഹസികമായ നില്‍പിന്​ ശേഷം പൊലീസിലെ മറ്റൊരു ‘അതിവിദഗ്​ധന്‍’ ഫാമില്‍ കയറിക്കൂടിയ കടുവ കാട്ടിലെ കടുവ​യല്ലെന്നും അത്​ ഏ​തോ ഒരു വിരുതന്‍ കൊണ്ട്​ ​വെച്ച കടുവയുടെ വലിയ പ്രതിമയാണെന്നും കണ്ടെത്തിയതോടെ പൊലീസിനും കൃഷിക്കാരനും ശ്വാസം വീഴുകയായിരുന്നു.  യു.കെ കോപ്​ ഹ്യൂമര്‍ എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ കടുവയുടെ കളിപ്പാട്ടം വരുത്തിയ വിന പോസ്​റ്റ്​ ചെയ്​തത്​. കമന്‍റ്​ സെക്ഷനില്‍ ചിരിപടര്‍ത്തിയ പൊലീസി​​​െന്‍റ അമളി 1000 ലധികം പേരാണ്​ ഷെയര്‍ ചെയ്​തത്.

കൃഷിക്കാരന്‍ പറ്റിക്കാന്‍ വിളിച്ചതാവും എന്ന്​ കരുതിയവര്‍ക്ക്​ മറുപടിയായി അത്​ സത്യസന്ധമായ ഫോണ്‍ കോള്‍ ആയിരുന്നുവെന്നാണ്​ പൊലീസ്​ പറഞ്ഞത്​. ഫാമില്‍ കൊണ്ടു വെച്ച കടുവ ഒറിജിനല്‍ തോറ്റുപോകുന്നതായത്​ കൊണ്ട്​ പൊലീസും കൃഷിക്കാരനും മറ്റാരുടെയോ ഇരയായി മാറുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*