എന്നെപ്പോലെയാകരുത്; ബുംറയ്ക്ക് ഉപദേശവുമായി ലസിത് മലിംഗ..!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. യോര്‍ക്കറുകളും വേഗ നിയന്ത്രണവും കൊണ്ട് എതിരാളികളെ കറക്കിയ ബുംറ മൂന്ന് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് കൊയ്തിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരത്തിന് ആശംസാപ്രവാഹത്തിനിടെ ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് യോര്‍ക്കറുകളുടെ രാജാവായ ശ്രീലങ്കന്‍ താരം ലസിത് മലിംഗ.

അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു; അയാളുടെ ചീത്തവിളിയും ശാരീരിക ഉപദ്രവവും സഹിക്കാനായില്ല; പ്രണയതകര്‍ച്ച തുറന്നുപറഞ്ഞ് സൗഭാഗ്യ..!!

 ‘ദക്ഷിണാഫ്രിക്കയ്ക്കയില്‍ ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയതില്‍ സന്തോഷമുണ്ട്. ഇനി ഒരു പത്ത് വര്‍ഷത്തോളം പരിക്കേല്‍ക്കാതെ ടെസ്റ്റ് കളിക്കാന്‍ ബുംറയ്ക്ക് സാധിക്കട്ടെ. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി താരം ടെസ്റ്റ് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. സമ്മര്‍ദ്ധ ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ബുംറയ്ക്ക് നന്നായി അറിയാം. സഹതാരങ്ങളില്‍ നിന്നും സീനിയര്‍ താരങ്ങളില്‍ നിന്നും ബുംറ വളരെയേറെ പഠിച്ചെന്നും മലിംഗ ഹിന്ദുസ്ഥാന് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബുംറ ഫിറ്റ്‌നെസ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് മലിംഗ ഓര്‍മ്മിപ്പിച്ചത്. ടെസ്റ്റ് താരങ്ങളെ സംബന്ധിച്ച് ഫിറ്റ്‌നസ് നിലനിര്‍ത്തുക അതിനിര്‍ണായകമാണ്. കൂടുതല്‍ ഓവറുകള്‍ പന്തെറിയേണ്ടിവരും എന്നതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ടെസ്റ്റില്‍ കൂടുതലാണ്. പരിക്കുമൂലം 2011ല്‍ ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിച്ച മലിംഗ ഐപിഎല്ലില്‍ ബുംറ അംഗമായ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് പരിശീലകനാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*