എനിക്ക് ഷോര്‍ട്‌സും ബനിയനുമുണ്ട്, അവര്‍ക്കതുമില്ലായിരുന്നു; സംവിധായകന്റെ ആവശ്യപ്രകാരം ഉരുണ്ടുമറിഞ്ഞ് അഭിനയിച്ചു; ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം തുറന്നുപറഞ്ഞ് ബാബുരാജ്..!

വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിപിടിച്ച നടനാണ് ബാബുരാജ്. എന്നാല്‍ വില്ലന്‍ വേഷത്തില്‍ സ്ഥിരപ്പെടുന്നതിന് മുന്‍പ് ബാബുരാജ് ഒരു ചിത്രത്തില്‍ നായകനായിരുന്നു. കുളിര്‍ക്കാറ്റ്…

മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ലെന്ന് പറഞ്ഞ പുള്ളിയാണ് അനുപമ; ഇപ്പോഴത്തെ കോലം കണ്ടാല്‍ കണ്ണ് തള്ളും..!!

ഷക്കീല നായികയായ ആ ചിത്രത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്. ഒരു ചാറ്റ് ഷോയില്‍ ബാബുരാജാണ് ആ കഥ തുറന്ന് പറഞ്ഞത്..

പ്രതിഫലം ഒന്നുമില്ലാതെ അടിപിടി രംഗങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്നെ തേടി നായക വേഷം എത്തുന്നത്. വീട്ടില്‍ വന്ന് കഥ പറയുകയായിരുന്നു. ഒരു പൊലീസ് കഥാപാത്രം ആണ് നായകന്‍ എന്ന് കൂടെ കേട്ടപ്പോള്‍ സന്തോഷമായി. അയ്യായിരം രൂപ അഡ്വാന്‍സ് നല്‍കി നായകനായി എന്നെ ഉറപ്പിച്ചു.

കോതമംഗലത്താണ് ഷൂട്ടിങ് നടക്കുന്നത്. നായികയെ പരിചയപ്പെടുത്തി.. കറുത്ത് മെലിഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.. പേര് ഷക്കീല.. അങ്ങനെ അഭിനയം തുടങ്ങി. ആദ്യം കുറേ ഇമോഷണല്‍ രംഗങ്ങളൊക്കെയാണ് ഷൂട്ട് ചെയ്തത്. കരഞ്ഞ് അലറി ഞാനും ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ സിനിമകളിലൊക്കെ ക്യാരക്ടര്‍ റോള്‍ ചെയ്ത ഷക്കീലയും വളരെ നന്നായി അഭിനയിച്ചു.

മൂന്നാമത്തെ ദിവസം ഗാനരംഗം ഷൂട്ടിങ് തുടങ്ങുകയാണ്. മൂന്നാറിനടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിലാണ് ഷൂട്ട്. ഷോര്‍ട്‌സും ബനിയനുമാണ് എന്റെ വേഷം. ആദ്യമായി പാട്ട് കിട്ടിയ സന്തോഷത്തില്‍ ഞാനത് ധരിച്ച് തയ്യാറായി നിന്നു. പെട്ടെന്ന് ഷൂട്ടിങ് കാണാന്‍ വന്ന ജനക്കൂട്ടം ആര്‍ത്തിരമ്പി. ഒരു കാറിലതാ ഷക്കീല വന്നിറങ്ങുന്നു. എനിക്ക് ഷോര്‍ട്‌സും ബനിയനുമുണ്ട്, അവര്‍ക്കതുമില്ലായിരുന്നു.

ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തു. സംവിധായകന്‍ അങ്ങോട്ട് ഉരുളൂ, ഇങ്ങോട്ട് ഉരുളൂ എന്നൊക്കെ പറഞ്ഞ് ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് ആ രംഗം പൂര്‍ത്തിയാക്കി. ഗാനരംഗമൊക്കെ പൂര്‍ത്തിയാക്കി മുറിയില്‍ വന്നിരുന്നപ്പോഴാണ് ആ ചര്‍ച്ച ആരംഭിച്ചത്. ഒടുവില്‍ പല കാരണങ്ങളാലും സിനിമ നിന്നുപോയി.

ആദ്യമായി നായകനായി അഭിനയിച്ച സിനിമ പാതിയില്‍ ഉപേക്ഷിക്കുന്നതിലെ വിഷമമായിരുന്നു എനിക്ക്. അപ്പോള്‍ നിര്‍മാതാവ് പറഞ്ഞു, ബാബു വേണമെങ്കില്‍ ഈ സിനിമ ഏറ്റെടുത്തോളൂ.. ആ സിനിമ ഏറ്റെടുത്താല്‍ രണ്ടുണ്ട് കാര്യം.. സിനിമ നിര്‍മാണത്തിലേക്കിറങ്ങുകയും ചെയ്യാം.. സിനിമ കൈയ്യില്‍ കിട്ടിയാല്‍ ഉരുണ്ട് മറിയുന്ന ആ രംഗം ഒഴിവാക്കുകയും ചെയ്യാം… അങ്ങനെ ആ സിനിമ ഏറ്റെടുത്തു.. പൂര്‍ത്തിയാക്കി…

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*