എല്ലാവരും കൂടി കൊന്നില്ലേ എന്‍റെ മകനെ; കണ്ണീരോടെ ആ അമ്മയ്ക്ക് പറയാനുള്ളത്…

മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്‍റെ അ​മ്മ മല്ലി. എല്ലാവരും ചേര്‍ന്ന് തന്‍റെ മകനെ തല്ലിക്കൊന്നതാണ്. ഒമ്ബതു മാസമായി മധുവിന്‍റെ താമസം കാട്ടിലാണ്. അവിടെ അവന്‍ എങ്ങനെയെങ്കിലും ജീവിച്ചേനെയെന്നും മല്ലി കണ്ണീരോടെ പറഞ്ഞു.

ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ മധുവിന് വേണ്ടി ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു..!

മകന് മാനസിക പ്രശ്നം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മധുവിനെ മര്‍ദിച്ചുകൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണു ബന്ധുക്കള്‍. മൃതദേഹം ഇപ്പോള്‍ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ ഒളിവിലുള്ളവരെ വൈകിട്ടോടെ കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന മുക്കാലിയിലെ കടയുടമ ഹുസൈന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നിരവധി ആദിവാസി സംഘടനകള്‍ രംഗത്തെത്തി. അഗളി ആശുപത്രിക്ക് മുമ്ബില്‍ പ്രതിഷേധക്കാര്‍ വഴി തടയല്‍ സമരം നടത്തി.

ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന്​ പിടികൂടി മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കസ്​റ്റഡിയിലെടുത്തു. സ്​റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*