ദിവ്യ ഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം ഞെട്ടിക്കുന്നത്; വെളിപ്പെടുത്തലുമായി നടി..!!

പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായി നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് . മുംബൈയില് സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരൻ. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നവർക്ക് മുന്നിൽ പൊട്ടിത്തെറിച്ച് ദിവ്യ ദിവാകരൻ..!

എന്നാൽ തന്റെ ആദ്യ വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞത് ഇങ്ങനെ. ഡാൻസ് സ്കൂൾ ആരംഭിച്ചു അമേരിക്കയിലെ ഹൂസ്റ്റണിൽ. അർജ്ജുൻ മീനാക്ഷി എന്നിങ്ങനെ കുസൃതികളായ രണ്ടു മക്കളുമായി ജീവിക്കുന്നതിനിടെയാണ് വിവാഹ മോചനം. രാജസേനന്റെയും എ.കെ.ലോഹിതദാസിന്റെയും സിനിമകളിൽ കണ്ട തൊട്ടാവാടിപെണ്ണല്ല പുതിയ ജീവിതത്തിലെ ദിവ്യ. മുമ്പൊക്കെ ചെറിയ കാര്യങ്ങൾക്ക് പോലും കണ്ണു നിറയുമായിരുന്നു എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. കലയും ജീവിതാനുഭവങ്ങളും നൽകിയ ആത്മവിശ്വാസം അവരെ തളർത്തിയില്ല.

ആദ്യ ജീവിത പങ്കാളിയെ വേർപിരിയുമ്പോൾ അതിന്റെ വേദനയും പിരിമുറുക്കവും അതിജീവിക്കുവാൻ ദിവ്യക്കായതും കലകൂടി നൽകിയ കരുത്താണ്. ചെറിയ കാര്യങ്ങൾ മതി തന്റെ കണ്ണു നിറയ്ക്കാനെന്ന് ദിവ്യാ ഉണ്ണി. കൂട്ടുകാരോടു വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു തനിക്ക്‌. അങ്ങനെയുള്ള താനാണ് ജീവിത്തിലെ ഏറ്റവും വലിയ വേർപിരിയൽ നേരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകും എന്നു കരുതിയ ആളോടുള്ള വേർപിരിയൽ. ആരും തളര്‍ന്നു പോകുന്ന സമയം. പക്ഷേ തന്‍റെ തളര്‍ച്ച ഒപ്പമുള്ള ഒരുപാടു പേരെ തളര്‍ത്തും എന്നു തോന്നി. ആ ചിന്തയാണു പിടിച്ചു നില്‍ക്കാനുള്ള കരുത്ത് നല്‍കിയത്. താൻ മനസ്സിേനാടു പറഞ്ഞുകൊണ്ടിരുന്നു, ‘ഇല്ല, ഞാന്‍ തളരില്ല,’ മറക്കാനാഗ്രഹിക്കുന്ന എത്രയോ കാര്യങ്ങള്‍ ഒാരോരുത്തര്‍ക്കുമുണ്ടാകും. അവ മറന്നു കളയുന്നതല്ലേ നല്ലത്… ദിവ്യാ ഉണ്ണി വ്യക്തമാക്കുന്നു.

നാല് വര്‍ഷമായി ഹൂസ്റ്റണില്‍ സ്ഥിര താമസക്കാരനായ അരുണ്‍ അവിടെ എഞ്ചിനീയറാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*