Breaking News

ഡിവില്ല്യേഴ്‌സ് പുറത്തായപ്പോള്‍ സന്തോഷം അടക്കാനാകാതെ കൊഹ്‌ലി ചെയ്തത് (വീഡിയോ)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര അവരുടെ നാട്ടില്‍ വെച്ച് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കിയിരിക്കുകയാണ്. ആവേശകരമായിരുന്നു ഇന്നലെ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരം.

വീണ്ടും ഇന്ത്യ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറെടുക്കുന്നു…!!

മത്സരത്തില്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ സഹതാരമായ എ ബി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി കാണിച്ച ആവേശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മത്സരത്തിന്റെ 13ാം ഓവറിലായിരുന്നു ഡിവില്ലിയേഴ്‌സ് ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ധോണി പിടിച്ച് പുറത്തായത്. ഇതോടെ വിരാട് കൊഹ്‌ലി ആവേശത്തോടെ വിക്കറ്റ് ആഘോഷിക്കുകയായിരുന്നു. മറ്റ് താരങ്ങള്‍ ശാന്തരായി നില്‍ക്കുമ്പോള്‍ വിരാട് കൊഹ്‌ലി
മറ്റെന്തൊക്കെയോ ആംഗ്യങ്ങളാണ് കാണിച്ചിരുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെ ബലത്തില്‍ 274 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 201 റണ്‍സിന് പുറത്താവുകയും ചെയ്തു. നേരത്തെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെട്ടിരുന്നു. അവസാന ഏകദിന മത്സരം 16ന് നടക്കും. മൂന്നു ട്വന്റി-20 മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*