ചാനലുകൾ കോണ്ടം പരസ്യം നിർത്തിയതിനെതിരെ തുറന്നടിച്ച് കാജൽ അഗർവാൾ..!

ചാനലുകൾ കോണ്ടം പരസ്യം നിർത്തിയതിനെതിരെ കാജൽ അഗർവാൾ. സൗത്ത് കോൺക്ലേവ് 2018 ൽ ആണ് കാജൽ അഗർവാൾ ഈ വാർത്തയോട് പ്രതികരിച്ചത്.ടി വി ചാനലുകളിൽ ഗര്ഭനിരോധന ഉറയെക്കുറിച്ചുള്ള രാവിലെ 6 മാണി മുതൽ 10 മാണി വരെ സംപ്രേഷണം ചെയ്തിരുന്ന പരസ്യം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് നിർത്തിയത്. ചില ചാനലുകള്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് നടപടി.

വിവാഹം കഴിഞ്ഞ് പത്തൊൻപതാം ദിവസം വിവാഹമൊചനം എന്ന തീരുമാനം എടുക്കേണ്ടി വന്നു..,അനിവാര്യമായ ആ തീരുമാനത്തേക്കുറിച്ച് രചനാ നാരായണൻ കുട്ടി…!

കുട്ടികള്‍ക്ക് കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള അശ്ലീലച്ചുവയുള്ള പരസ്യങ്ങളാണെന്ന് കാണിച്ച് നിരവധി പരാതികള്‍ വന്നുവെന്ന് മന്ത്രാലയം അറിയിച്ചു.1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമപ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒരു ഉപദേശമായാണ് ഇത് വന്നിരിക്കുന്നത് എന്നാല്‍, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

എന്നാൽ ഈ നടപയ്‌ക്കെതിരെ നിരവധി നടിമാർ രംഗത്ത് വന്നിരുന്നു.ഇപ്പോഴിതാ കാജൽ അഗർവാളും തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.കുട്ടികൾ വഴിതെറ്റും എന്നും പറഞ്ഞാണ് ഈ പരസ്യം നിർത്തിവെച്ചത്.എന്നാൽ ജനസംഖ്യ നിയന്ത്രണത്തിന് 24 മണിക്കൂറും ഈ പരസ്യം ഉണ്ടാവണം ,എങ്കിലേ പ്രയോചനം ചെയ്യൂ.ഇതൊക്കെ കണ്ടു കുട്ടികൾ ചീത്തയാകുമെന്നു കരുതുന്നില്ല.ജനസംഖ്യ വർദ്ധിക്കാതിരിക്കാൻ ഈ നിരോധനം പിൻവലിക്കണമെന്നും കാജൽ പറയുന്നു.

രാവിലെ ആറ് മുതല്‍ പത്ത് മണിവരെ പരസ്യം ചാനലുകളില്‍ കാണിക്കുന്നതിനെ വിലക്കിയ നടപടിയെ വിമര്‍ശിച്ച് രാഖി സാവന്തും പ്രസ്താവന ഇറക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*