ബസ് ഉടമകള്‍ സമരം പിന്‍വലിച്ചു ; ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല; സമരം കൊണ്ട് ലാഭമുണ്ടായത് സര്‍ക്കാരിന്..!

നിരവധി ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ അനശ്ചിതകാല ബസ് സമരം ഒടുവില്‍ പിന്‍വലിച്ചു.ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല.ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചെന്ന വാക്കോടെ ബസ് ഉടമകള്‍ക്കും അവസാനം പിന്മാറേണ്ടി വന്നു.

പെണ്‍കുട്ടികളുടെ വാക്കുകളില്‍ വിഷമിച്ചിരിക്കുന്ന സത്യന്‍ പറഞ്ഞു ‘ഫുട്ബോള്‍ ഒന്നും ആര്‍ക്കും വേണ്ട മമ്മൂക്ക. ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാന്‍ പോലും ആരും ഇല്ല’; പിന്നീട് പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകള്‍ തങ്കലിപികളില്‍ എഴുതപ്പെടെണ്ടത്….

ഡീസല്‍ വില വര്‍ദ്ധനവ് മൂലം മിനിമം ചാര്‍ജ് 8 രൂപയാക്കുക ,വിദ്യാത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അഞ്ച് ദിവസം നീണ്ടുനിന്ന ബസ് സമരം വളരെ പ്രതീക്ഷയോടെയാണ് ഉടമകള്‍ കണ്ടെതെങ്കിലും ഈ സമരംകൊണ്ട് നേട്ടമുണ്ടായത് കെ എസ് ആര്‍ ടി സിക്കും സംസ്ഥാന സര്‍ക്കാരിനുമാണ്.ബസ് സമരത്തെത്തുടര്‍ന്നു കെഎസ്‌ആര്‍ടിസിയുടെ വരുമാനം കുതിച്ചുയര്‍ന്നു.

കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസിക്ക് ലഭിച്ച 7.85 കോടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനമായിരുന്നു. ആ വരുമാനം പിന്നീട് എട്ടുകോടിയിലെത്തിക്കാനും അധികൃതര്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കെഎസ്‌ആര്‍ടിസിക്ക് 7.14 കോടി രൂപയും ജന്‍റം ബസുകള്‍ക്ക് 70,93,542 രൂപയും ലഭിച്ചു. 5582 ബസുകളാണു അന്ന് നിരത്തിലിറങ്ങിയത്.

ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്‍റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ബസ് ഉടമകള്‍ കോഴിക്കോട് വെച്ച്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.കൂടിയ ബസ് ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കാനാകില്ലെന്ന് അന്ന് മന്ത്രി അറിയിക്കുകയുണ്ടായി .അവിടേയും പരാജയപ്പെട്ട ബസ് ഉടമകള്‍ പിന്നീട് മുമ്ബോട്ട് വെച്ച ആവശ്യം വിദ്യാത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് അമ്ബത് ശതമാനമായി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു.ഈ ആവശ്യത്തോടെ സമരം വീണ്ടും മുമ്ബോട്ട് പോയപ്പോള്‍ മറുവശത്ത് മുടങ്ങിയ കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കൊടുത്തുതീര്‍ക്കാം എന്ന ആശ്വാസത്തിലായിരുന്നു സര്‍ക്കാര്‍.

അനിശ്ചിതകാല ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ബസുടമകള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായത്. വ്യത്യസ്ത സംഘടനകളിലുള്ള ബസുടമകള്‍ തമ്മിലാണ് തര്‍ക്കം ഉണ്ടായത് . സമരം അനന്തമായി നീളുകയാണെങ്കില്‍ ചെറുകിട ബസ് മുതലാളിമാരെ കാര്യമായി ബാധിക്കുമെന്നായിരുന്നു തര്‍ക്ക വിഷയം.അതോടെ ചില ബസുകള്‍ സമരത്തില്‍ നിന്ന് വിട്ട് നിന്ന് വീണ്ടും ഓടിത്തുടങ്ങി.

ഇങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയ അനിശ്ചിതകാല ബസ് സമരം അഞ്ചാം ദിവസം പരിസമാപ്തി കുറിച്ചത് ആവശ്യങ്ങളൊന്നും നേടാതെയാണ് പകരം സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടായത് നഷ്ടങ്ങള്‍ മാത്രം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*