ബസ് സമരം പൊളിയുന്നു? ബസുടമകൾക്കിടയിൽ അഭിപ്രായഭിന്നത; തലസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഓടിതുടങ്ങി, നിരാഹാര സമരം പിന്‍വലിച്ചു; പിന്‍വലിച്ചതിന്റെ കാരണം…

സംസ്ഥാനത്തെ അനിശ്ചിതകാല ബസ് സമരവുമായി ബന്ധപ്പെട്ട് ബസുടമകൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷമായി. ഇതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. നഗരത്തിൽ സിറ്റി സർവ്വീസ് നടത്തുന്ന ബസുകളാണ് തിങ്കളാഴ്ച രാവിലെ മുതൽ നിരത്തിലിറങ്ങിയത്.

ഒരിക്കല്‍ പോലും സിഗരറ്റ് വലിക്കാത്ത ജയസുര്യ ഒരു ദിവസം 6 സിഗരറ്റ്‌ വരെ വലിച്ചു, കാരണം അറിയുമ്പോൾ അദ്ദേഹത്തിലെ നടനെ നമ്മൾ നമിക്കും..!

അനിശ്ചിതകാല ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ബസുടമകൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷമായത്. വ്യത്യസ്ത സംഘടനകളിലുള്ള ബസുടമകൾ തമ്മിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്. സമരം അനന്തമായി നീളുകയാണെങ്കിൽ ചെറുകിട ബസ് മുതലാളിമാരെ കാര്യമായി ബാധിക്കുമെന്നതാണ് ബസുടമകൾക്കിടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

അതിനിടെ തിങ്കളാഴ്ച രാവിലെ മുതൽ തിരുവനന്തപുരത്തെ സിറ്റി ബസുകൾ നിരത്തിലിറങ്ങി. എന്നാൽ സമരക്കാർക്കിടയിൽ ഭിന്നതയില്ലെന്നും, തലസ്ഥാനത്തെ പ്രത്യേകസാഹചര്യത്തിൽ സർവ്വീസ് നടത്തുകയാണെന്നുമാണ് സംഘടനാ നേതൃത്വം അറിയിച്ചത്.

അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന നിരാഹാര സമരത്തിൽ നിന്നും ബസുടമകൾ പിൻമാറിയിട്ടുണ്ട്. എന്തുകൊണ്ടാണ് നിരാഹാര സമരത്തിൽ നിന്ന് പിന്മാറിയതെന്ന് സംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.

അതിനിടെ, സ്വകാര്യ ബസുടമകളുടെ അഞ്ച് സംഘടനകളും തിങ്കളാഴ്ച തൃശൂരിൽ സംയുക്ത യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സമരത്തിന്റെ ഭാവികാര്യങ്ങളെക്കുറിച്ച് കൂടുതൽ തീരുമാനമെടുക്കുമെന്നാണ് സൂചന. സർക്കാർ കടുംപിടുത്തം തുടരുന്നതാണ് ബസുടമകളെ വെട്ടിലാക്കിയിരിക്കുന്നത്.

ജനങ്ങളെ ബുദ്ധിമുട്ടിച്ച് ബസുടമകൾ സമരം തുടരുകയാണെങ്കിൽ സർക്കാർ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി താക്കീത് നൽകിയിട്ടുണ്ട്. നിയമനടപടിയിലേക്ക് നീങ്ങാൻ സർക്കാരിനെ നിർബന്ധിക്കരുതെന്നും, സമരക്കാരെ നേരിടാൻ സർക്കാരിന് നിരവധി മാർഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*