അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്നു തുടര്‍ച്ചയായ അലര്‍ച്ച, തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച….

മരണശേഷം പ്രദേശവാസികളെയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തി ഒരു യുവതി. ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലാണു യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്ക്കരിച്ചു. എന്നാല്‍ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഇനി മുതല്‍ വെറും പത്തു രൂപയ്ക്കു പെട്രോള്‍ ലഭിക്കും; ചരിത്ര നേട്ടവുമായി നരേന്ദ്രമോദി സര്‍ക്കാര്‍..!!

പരിസരവാസികളുടെ പരാതി സഹിക്കാന്‍ കഴിയാതെ ഒടുവില്‍ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നു പരിശോധിച്ചു. അപ്പോള്‍ കാണാന്‍ കഴിഞ്ഞതു ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നു ബന്ധുക്കള്‍ സംശയിക്കുകയാണ്.

കല്ലറപൊളിക്കുമ്ബോള്‍ മൃതദേഹത്തിനു ചൂടുണ്ടായിരുന്നു എന്നു ചില ദൃക്സാക്ഷികള്‍ പറയുന്നു. തന്റെ മകള്‍ രക്ഷപെടാനായി ശ്രമിച്ചതാണു പ്രദേശവാസികള്‍ കേട്ടത് എന്നു യുവതിയുടെ അമ്മ പറഞ്ഞു. എന്നാല്‍ അലര്‍ച്ച കേട്ടു എന്നു പറയുന്നത് ആളുകളുടെ തോന്നലാകാം എന്നാണു ചിലരുടെ വാദം. യുവതിയുടെ മൃതദേഹം വീണ്ടും ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിച്ചു എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ബ്രസിലീലെ സെഞ്ഞോറസാന്റാന സെമിത്തേരിയിലാണു വിചിത്ര സംഭവങ്ങള്‍ നടന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*