ബ്ലാസ്‌റ്റേഴ്‌സ് വെറും കടലാസ് പുലികളാണെന്ന് തെളിഞ്ഞു; മഞ്ഞക്കടലായി ഓരോ മത്സരത്തിലും ആര്‍ത്തിരമ്പുന്ന ആരാധകര്‍ ക്ഷമിക്കണം…!!

ബ്ലാസ്റ്റേഴ്‌സ് വെറും കടലാസ് പുലികളാണെന്ന് മുന്‍ ഇന്ത്യന്‍ താരം ബൈച്യുങ് ബൂട്ടിയ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ ഐഎസ്എല്‍ വിശകലനതത്തിനിടെയാണ് ബൈച്യുങ് ബൂട്ടിയയുടെ കമന്റ്.

സാറ എന്റെ ഭാര്യ ആകേണ്ടവളാണോയെന്ന് ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു, അപ്പോള്‍ എനിക്ക് മറുപടിയും കിട്ടി’; വിചിത്രവാദവുമായി സച്ചിന്റെ മകളെ ശല്യം ചെയ്തയാള്‍…!

 ‘സീസണ്‍ തുടങ്ങുന്നതിന് മുമ്പ് കിരീട ഫേവറൈറ്റുകളില്‍ ഞാന്‍ പറഞ്ഞിരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെയായിരുന്നു. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സ് വെറും കടലാസ് പുലികളാണെന്ന് തെളിഞ്ഞു. മഞ്ഞക്കടലായി ഓരോ മത്സരത്തിലും ആര്‍ത്തിരമ്പുന്ന ആരാധകര്‍ ക്ഷമിക്കണം’, ബൈന്‍ച്യുങ് ബൂട്ടിയ വ്യക്തമാക്കി.  ഐ ലീഗില്‍ വിപ്ലവം രചിച്ച ബംഗളൂരുവിന് തന്നെയാണ് കിരീട സാധ്യതയെന്നും താരം പറഞ്ഞു.

 ”ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിലെത്താന്‍ ഇനി മറ്റുള്ളവരെ ആശ്രയിക്കണം. വിദേശ താരങ്ങളെയും ഇന്ത്യന്‍ കളിക്കാരെയും കളത്തില്‍ സമന്വയിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്ലബിനെ നെഞ്ചിലേറ്റുന്ന ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിലെങ്കിലും കിരീടം നേടണം”, ബൈച്യുങ് ബൂട്ടിയ അഭിപ്രായപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*