അവിഹിതമുണ്ടെന്ന് സംശയം: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ ചെയ്തത്….

അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച്‌ ടോയ്ലറ്റിലിട്ടു. പഞ്ചാബിലെ ജോഗീന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്വീന്ദര്‍ കൗര്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ലെന്ന് പറഞ്ഞ പുള്ളിയാണ് അനുപമ; ഇപ്പോഴത്തെ കോലം കണ്ടാല്‍ കണ്ണ് തള്ളും..!!

കഴിഞ്ഞ രാത്രി ജോഗീന്ദര്‍ ഉറങ്ങി കിടക്കുമ്ബോഴാണ് ഭാര്യയുടെ ആക്രമണം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയമായിരുന്നു ആക്രമണത്തിന് കാരണം. ഇരുമ്ബ് കമ്ബി കൊണ്ട് തലക്കടിച്ച്‌ ബോധം കെടുത്തിയ ശേഷമാണ് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില മോശമാണെന്ന് ജലന്ദര്‍ പൊലീസ് കമ്മിഷണര്‍ സതീന്ദര്‍ കുമാര്‍ വ്യക്തമാക്കി.

ആനന്ദ് സിംഗിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഖ്വീന്ദറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*