അവള്‍ക്ക് അവനെ വേണ്ടെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ? ഇനി സോഫിയയും അരുണും പുറംലോകം കാണരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം..!!

സാം എബ്രഹാം വധക്കേസില്‍ പ്രതികളായ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ കോടതി വിധിച്ചതോടെ,പ്രതികരണവുമായി സാമിന്റെ പിതാവ് സാമുവല്‍ എബ്രഹാം.കേസിലെ പ്രതികളായ സോഫിയയും അരുണും ഇനി പുറംലോകം കാണരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരമായി മുട്ടയിട്ട് 14 വയസുകാരന്‍: ഞെട്ടലോടെ ഡോക്ടര്‍മാര്‍..!

സാമുവല്‍ എബ്രഹാമിന്റെ വാക്കുകള്‍ ഇങ്ങനെ;

‘അവര് ഇനി വെളിച്ചം കാണരുതെന്നാ എന്റെ അഭിപ്രായം.കാര്യം എന്താന്ന് വച്ചാല്‍ അത്രയും ഞങ്ങള്‍ സ്നേഹിച്ച ഒരുമകനെയാ കൊന്നുകളഞ്ഞത്.ഇവളെയും ഞങ്ങള്‍ ഞങ്ങളുടെ മോളെ പോലെയാ സ്നേഹിച്ചത് എന്നിട്ടും ഇവള്‍ ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങള്‍ക്ക് വിഷമമുണ്ട്.

ആദ്യം തങ്ങള്‍ വിചാരിച്ചത് രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്നാണ്. പിന്നീട് അവന്‍ തന്നെ കുറ്റം ഏല്‍ക്കുന്നതായി ഫേസ്ബുക്കിലും മറ്റും വന്നപ്പോള്‍, അവള്‍ക്ക് ശിക്ഷ കിട്ടില്ലെന്നാണ് കരുതിയത്. ഏതായാലും കോടതി വിധി വന്നതോടെ രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ട് ദൈവം അതില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്.

സോഫിയ കുറ്റം ചെയ്തിട്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. കാരണം ഞങ്ങള്‍ അത്രമേല്‍ സ്നേഹിച്ചിരുന്ന ഒരുപെണ്ണായിരുന്നു അവള്‍. ഹാര്‍ട്ട് അറ്റാക്ക് എന്നല്ലേ ആദ്യം പറഞ്ഞത്. പിന്നെ സയനേഡാണ് മരണകാരണം എന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടിപ്പോയി.ഭാര്യയൊന്നും ഇപ്പോഴും മകന്റെ മരണത്തോട് പൊരുത്തപ്പെട്ടിട്ടില്ല. കാരണം അവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് തോന്നല്‍. അവന്‍ ഞങ്ങളെ വന്ന് കണ്ടിട്ട് അധികം വൈകാതെ ആയിരുന്നല്ലോ സംഭവം.മരിക്കുന്നതിന് ഒരു ദിവസം മുമ്ബ് കൂടി ഞങ്ങളെ ഫോണില്‍ വിളിച്ച്‌ ഞാന്‍ സുഖമായിരിക്കുന്നുവെന്ന് മോന്‍ പറഞ്ഞതാണല്ലോ.അന്ന് ചേട്ടത്തിയുടെ വീട്ടില്‍ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാന്‍ വരും..ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞു.അതിന്റെ പിറ്റേന്നല്ലേ സംഭവം നടക്കുന്നത്.

ഞങ്ങള്‍ക്ക് ഇനി ഒരു ആഗ്രഹമേയുള്ളു. ആ കുഞ്ഞിനെ ഇങ്ങ് കിട്ടിയിരുന്നങ്കില്‍ എന്നാണ് ആഗ്രഹം. ഇതിന് വേണ്ടി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകള്‍ നല്‍കി. ഓസ്ട്രേലിയയില്‍ നിന്ന് മറുപടിയൊന്നും വന്നില്ലെങ്കിലും,തങ്ങള്‍ ശ്രമം തുടരുകയാണെന്ന മറുപടി ഏംബസിയില്‍ നിന്ന് കിട്ടിയിരുന്നു.കു്ട്ടിയെ കി്ട്ടാന്‍ ഏംബസി വഴി പരമാവധി ശ്രമിക്കും. ഓസ്ട്രേലിയയില്‍ പോയി കേസ് നടത്താന്‍ സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 10 തവണയെങ്കിലും കൊച്ചുമകനുമായി സംസാരിച്ചിട്ടുണ്ട്.വെറും കുശലാന്വേഷണങ്ങള്‍ മാത്രം. കുട്ടിയുടെ അമ്മയെ കുറിച്ചോ, കേസിനെ കുറിച്ചോ സംസാരിക്കാറില്ല.ചേട്ടത്തിയുടെ ഭര്‍ത്താവാണ് കുട്ടിക്ക് ഫോണ്‍ കൊടുക്കുന്നതും മറ്റും.സര്‍ക്കാരിന്റെ സംരക്ഷണയിലാണ് വളരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് അവനുമായി ബന്ധപ്പെടാന്‍ കഴിയും.എന്നാല്‍, ചേട്ടത്തിയുടെ സംരക്ഷണയിലാണെങ്കില്‍ ഞങ്ങള്‍ക്ക് ബന്ധപ്പടാന്‍ കഴിയുകയില്ല.അവര്‍ വളര്‍ത്തുകയാണെങ്കില്‍, അതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.

കേസിന്റെ അന്വഷണ വേളയില്‍ ഓസീസ് പൊലീസ് തങ്ങളുമായി ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. കുട്ടിയെ കിട്ടണമെങ്കില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്യണമെന്നാണ് അവര്‍ വ്യക്തമാക്കിയത്.’കേസ് നടത്തിപ്പ് ചെലവേറിയതായിരിക്കുമെന്നാണ് അഭിഭാഷകര്‍ അറിയിച്ചതെന്നും സാമുവല്‍ എബ്രഹാം പറഞ്ഞു.

 ‘മാര്‍ച്ച്‌ 21 നാണ് ശിക്ഷവിധിക്കുന്നതിന് മുന്നോടിയായുള്ള ഇരുഭാഗത്തിന്റെയും വാദം നടക്കുന്നത്.അവളും അവനും ഇനി ജീവിതത്തില്‍ വെളിച്ചം കാണരുത്..പുറത്ത് വരരുത് എന്നാണ് താല്‍പര്യം.മകളെ പോലെ സ്നേഹിച്ച തങ്ങളോട് ഇത്രയും ക്രൂരത പാടില്ലായിരുന്നു. അവള്‍ക്ക് വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ?ജീവപര്യന്തം തടവിന് വിധിക്കണമെന്നാണ് ഭാര്യയുടെ താല്‍പര്യം. അവളിനിയും ഈ ഷോക്കില്‍ നിന്ന് മുക്തയായിട്ടില്ല.അവള്‍ പറയുന്നത് ഞാന്‍ ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലൂ എന്നാണ്.’

2016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാല്‍ തന്റെ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോണ്‍ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

സാമും സോഫിയയും തമ്മില്‍ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവില്‍ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്‌ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാര്‍ക്കില്‍ ജോലി നേടി. പിന്നീട് സാം ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കി. ഓസ്ട്രേലിയന്‍ കമ്ബനിയില്‍ ജോലിക്കുള്ള ടെസ്റ്റില്‍ പാസായ സോഫിയ 2012ല്‍ അവിടേക്ക് പോയി. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായില്‍ നല്ല ജോലിയില്‍ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാല്‍ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താല്‍പര്യം. ഇതിനെ തുടര്‍ന്ന് 2013ല്‍ സാം ആസ്ട്രേലിയയിലെത്തി ഒരു കമ്ബനിയില്‍ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ ആഴ്ചയില്‍ മൂന്നുദിവസം പോയാല്‍ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുണ്‍.

സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു.വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്ട്രേലിയയില്‍ ജോലിക്ക് കയറിയത്. ഇതിനിടെയില്‍ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുണ്‍ ഓസ്ട്രേലിയയില്‍ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. പിന്നീട് അരുണ്‍ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതായിരുന്നു.

പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവില്‍ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്‌ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാര്‍ക്കില്‍ ജോലി നേടി. പിന്നീട് സാം ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കി. ഓസ്ട്രേലിയന്‍ കമ്ബനിയില്‍ ജോലിക്കുള്ള ടെസ്റ്റില്‍ പാസായ സോഫിയ 2012ല്‍ അവിടേക്ക് പോയി. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായില്‍ നല്ല ജോലിയില്‍ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാല്‍ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താല്‍പര്യം. സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താന്‍ അരുണ്‍ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തില്‍ സാമിന് കഴുത്തിനും കൈകള്‍ക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസില്‍ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായി. സാമിന്റെ സംസ്കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉള്‍പ്പെടെ പലരും നിരീക്ഷിക്കാന്‍ തുടങ്ങി.

ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*