മധുവിനെ തല്ലിച്ചതച്ച്‌ കൊന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മരണത്തിന് കാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുവും..!

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതെന്ന് വ്യക്തമാക്കി പോസ്റ്റ്ുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് കാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായി വിലര്‍ ചൂണ്ടുന്നത്. മധുവിന്റെ നെഞ്ചില്‍ മര്‍ദ്ദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ആഴ്ചയിൽ ഒന്നിലധികം തവണ സെക്സിൽ ഏർപ്പെടുന്ന ദമ്പതികൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ!!

അതേസമയം മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

മോഷണമാരോപിച്ച്‌ നാട്ടുകാര്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ഇനിയൊരു ആദിവാസിക്കോ ദലിതനോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കൊലപാതകത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച്‌ മധുവിന്റെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. വളരെ മോശമായ സാഹചര്യത്തിലാണ് മധു ജീവിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചത്.

അതിനിടെ അട്ടപ്പാടിയില്‍ ആദിവാസി കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെതിരെയുള്ള ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരിയും കുടുംബാംഗങ്ങളുമാണ് വനംവകുപ്പിനെതിരെ ആരോപണമുന്നയിച്ചത്. മധുവിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് ഇവരുടെ ആരോപണം. മധുവിനെ വനത്തിലൂടെ വലിച്ചിഴച്ച്‌ കൊണ്ടുവന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അതുകൊണ്ട് തന്നെ മധുവിന്റെ കൊലപാതകത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് അഗളിയില് ആദിവാസികള്‍ റോഡ് ഉപരോധിക്കുകയാണ്. മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയും കോണ്‍ഗ്രസും പ്രഖ്യാപിച്ച ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*