അധ്യാപികയെയും മകളെയും പീഡിപ്പിക്കും; ഓണ്‍ലൈനിലൂടെ ഭീഷണി മുഴക്കി ഏഴാംക്ലാസുകാരന്‍..!!

അധ്യാപികയെയും മകളെയും പീഡിപ്പിക്കുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി. ഡല്‍ഹി ഗുരുഗ്രാമിലെ പ്രമുഖ പബ്ലിക് സ്‌കൂളിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് വിദ്യാര്‍ത്ഥി തന്റെ അധ്യാപകയെയും അവരുടെ മകളെയും പീഡിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയത്.

അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു; അയാളുടെ ചീത്തവിളിയും ശാരീരിക ഉപദ്രവവും സഹിക്കാനായില്ല; പ്രണയതകര്‍ച്ച തുറന്നുപറഞ്ഞ് സൗഭാഗ്യ..!!

അധ്യാപികയുടെ മകളും വിദ്യാര്‍ഥിയും ഒരേ ക്ലാസിലാണ് പഠിക്കന്നത്. ഇതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തന്നോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് വരണമെന്നും ലൈംഗികബന്ധത്തിന് ഏര്‍പ്പെടണമെന്നും ആവശ്യപ്പെട്ട് അധ്യാപികയ്ക്ക് ഇമെയില്‍ സന്ദേശം അയച്ചു. കഴിഞ്ഞ ആഴ്ചയാണ് രണ്ടു സംഭവങ്ങളും സ്‌കൂളില്‍ നടന്നത്.

സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സംഭവത്തിന് ശേഷവും അധ്യാപിക സ്‌കൂളിലെത്തുന്നുണ്ടെങ്കിലും അവരുടെ മകളും മറ്റ് വിദ്യാര്‍ഥികളും ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

എല്ലാ കുട്ടികളുടെയും കയ്യില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതോടെ ഇന്റര്‍നെറ്റില്‍ അശ്ലീലവീഡിയോകള്‍ കുട്ടികള്‍ കാണുന്നത് പതിവാണ്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

സംഭവത്തിനുശേഷം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*