അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലം; നോട്ട് നിരോധനം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തിട്ടില്ല; ജിഎസ്ടിയാണ് ശരിയെന്നത് പിന്നീട് നിങ്ങള്‍ തിരിച്ചറിയും….

നോട്ടു നിരോധനത്തെയും ജിഎസ്ടിയെയും ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി പ്രസംഗം. യു.എ.ഇ.യില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് മോദി വിശദമായി പ്രവാസികളോട് സംസാരിച്ചത്. ദുബായ് ഒപ്പേരയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.

പ്രണവ് മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു; താരപുത്രന്‍റെ രണ്ടാമത്തെ സിനിമ അതാവുമോ?

തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. ഇന്ത്യ മാറി കൊണ്ടിരിക്കുകയാണ്. ദരിദ്രജനങ്ങള്‍ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചറിയുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. നിങ്ങള്‍ ഇവിടെ കാണുന്ന ഓരോ സ്വപ്നവും ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലുവര്‍ഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാന്‍ കഴിഞ്ഞു. വ്യവസായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യ ഏറെ മുന്നേറിയെന്നും ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി പറയുന്നതായി മോദി പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയ അബൂദബി കിരീടവകാശിക്ക് 125 കോടി ഇന്ത്യക്കാരുടെ പേരില്‍ നന്ദി അറിയിക്കുന്നതായി മോദി വ്യക്തമാക്കി. മത സൗഹാര്‍ദത്തിന്റെ മികച്ച കേന്ദ്രം ആയിരിക്കും ഈ ക്ഷേത്രം. മാനവിക സങ്കല്പം ഉയര്‍ത്തി പിടിക്കണമെന്നും അതില്‍ വീഴ്ച്ച പാടില്ലെന്നും മോദി ഉപദേശിച്ചു.

ആശങ്കയുടെ ഇന്ത്യന്‍ കാലം കഴിഞ്ഞു. നാല് വര്‍ഷം കൊണ്ടു രാജ്യം മുന്നേറി. പ്രതീക്ഷകള്‍ വര്‍ധിച്ചു. കുറഞ്ഞ സമയം കൊണ്ട് ഇന്ത്യ ലോക സമ്ബദ് ഘടനയില്‍ വന്‍ മുന്നേറ്റം ഉറപ്പാക്കി. ലോകബാങ്കിന്റെ ഡെയ്ലി ബിസിനസ് റാങ്കിങ്ങില്‍ ഇന്ത്യയുടെ കുതിപ്പ് അസാധാരണമാണ്. 142 ല്‍ നിന്നും ഇന്ത്യ നൂറിലെത്തി. എന്നാല്‍ ഞങ്ങള്‍ ഇതില്‍ തൃപ്തരല്ല. ഇനിയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അത് നേടിയെടുക്കാന്‍ പരിശ്രമിക്കും. ആവശ്യമായ പരിഷ്കരണം ഇനിയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദീര്‍ഘ കാലടിസ്ഥാനത്തില്‍ ഉള്ള ലക്ഷ്യങ്ങളാണ് പ്രധാനമെന്നും മോദി പറഞ്ഞു.

ഒരിക്കല്‍ കൂടി യു.എ.ഇയില്‍ വരാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ട്. ഉപഭോക്താവില്‍ നിന്നു പങ്കളിത്തത്തിലേക്ക് നമ്മുടെ ബന്ധം വികസിച്ചു. പ്രവാസികളുടേ മുഴുവന്‍ സ്വപ്നങ്ങളും നിശ്ചിത സമയത്തിനു മുമ്ബെ പൂര്‍ത്തിയാക്കും. പ്രവാസികള്‍ പുറം രാജ്യങ്ങളില്‍ അവരുടെ വികസനത്തിനൊപ്പം സ്വന്തം പുരോഗതിയും ഉറപ്പാക്കി. എണ്ണ പര്യവേക്ഷണ കാര്യത്തില്‍ അബുദാബിയുമായി പങ്കാളിത്തമുണ്ടാക്കുമോന്നും മോദി അറിയിച്ചു.

യോഗത്തിനു പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മോദി കൂടിക്കാഴ്ച നടത്തും. ജുമൈറ അല്‍ നസീം ഹോട്ടലിലാണു കൂടിക്കാഴ്ച. ഫ്രഞ്ച് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ അബുദാബിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കരാമയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണു പ്രധാനമന്ത്രി ദുബായിലെത്തിയത്. ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ പുതിയ ഹൈന്ദവക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി അനാവരണം ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*