Breaking News

ഒരു കാലത്ത്‌ യുവാക്കളുടെ സ്വപ്ന നായിക, എന്നാൽ അനുവിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെ എന്നറിയാമോ!

സെലിബ്രറ്റികളുടെ ജീവിതം ഇങ്ങനെയാണ്. ജീവിതത്തിൽ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴാകും ചിലർ പെട്ടെന്ന് തകർച്ചയുടെ പടു കുഴിയിലേക്ക്‌ വീഴുക. ചിലർ ചിലപ്പോൾ സ്വന്തം ലോകത്തേക്ക്‌ മാത്രം ഒതുങ്ങി കൂടും. മറ്റു ചിലർ തങ്ങളുടെ അവസ്ഥയിൽ വിഷാദത്തോടെ ജീവിക്കും. വെള്ളിത്തിരയിൽ തിളങ്ങുന്നവരെ അല്ലാതെ മറ്റുള്ളവരെക്കുറിച്ചൊന്നും ആരും അന്വേഷിക്കാറുപോലും ഉണ്ടാകില്ല.

തോറ്റ് പിന്മാറാനില്ലെന്ന് താരരാജാവ് ദിലീപ്; പോലീസിനെ അടിയറവ് പറയിക്കാന്‍ പുതിയ നീക്കവുമായി താരം…

ബോളിവുഡിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമായ ആഷിഖിയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനു അഗര്‍വാള്‍. തിരുടാ തിരുടാ എന്ന തമിഴ്‌ ചിത്രത്തിലൂടെ സൗത്ത്‌ ഇന്ത്യൻ സിനിമാ പ്രേമികളുടെയും മനസിൽ ഇടം നേടിയ താരം.

ആഷിഖിയുടെ വിജയത്തോടെ അനുവിനെ തേടി നിരവധി അവസരങ്ങളാണ് വന്നത്. തൊണ്ണൂറുകളില്‍ തിളങ്ങുന്ന താരമായി മാറിയ അനുവിനെ കാത്തിരുന്നത് പക്ഷേ വന്‍ ദുരന്തമായിരുന്നു.

1999ല്‍ ഒരു കാറപകടത്തില്‍ പെടുകയായിരുന്നു അനു. പ്രശസ്തിയുടെ നെറുകയില്‍ നിന്ന അനുവിന് പ്രശസ്തിയും ജീവിതവും അപകടത്തിലൂടെ നഷ്ടമായി.

അപകടത്തില്‍ മാസങ്ങളോളും മുംബൈ ആശുപത്രിയില്‍ കോമ അവസ്ഥയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഭാഗ്യം കൊണ്ട് അനുവിന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ബോളിവുഡില്‍ നിന്ന് ഈ താരസുന്ദരി അപ്രത്യക്ഷയായി.

സിനിമയില്‍ നിന്നും വിട്ട് കഴിയുന്ന നടി ഇപ്പോള്‍ യോഗപരിശീലവുമായി കഴിയുകയാണ്. 2015ല്‍ തന്റെ ആത്മകഥ പുറത്തിറക്കിയ താരം കിംഗ് അങ്കിള്‍, കസബ്തമാശ തുടങ്ങിയ ചിത്രങ്ങളിലും മുന്‍പ് അഭിനയിച്ചിരുന്നു. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*