ആരാധകരുടെ ഹൃദയം കവര്‍ന്ന് വീണ്ടും അഫ്രീദി; ഇത്തവണ ഇന്ത്യന്‍ പതാകയോട് കാണിച്ച ആദരവാണ് താരത്തെ വീണ്ടും ഹീറോ ആക്കിയത്… (വീഡിയോ കാണാം)

പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ഒരു ഹീറോ ആയിരിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വത നിരകളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലാണ് ഷാഹിദ് അഫ്രീദി എല്ലാവരെയും കയ്യിലെടുത്തത്.

അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലം; നോട്ട് നിരോധനം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തിട്ടില്ല; ജിഎസ്ടിയാണ് ശരിയെന്നത് പിന്നീട് നിങ്ങള്‍ തിരിച്ചറിയും….

മത്സരത്തിന് ശേഷം അഫ്രീദിയെ കാണാന്‍ എത്തിയ ആരാധകരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പതാകയേന്തി ഒരു ആരാധികയുമുണ്ടായിരുന്നു. അഫ്രീദി അടുത്തെത്തിയപ്പോള്‍ ആരാധിക ഫോട്ടോ എടുക്കാനായി അനുവാദം ചോദിക്കുകയും ചെയ്തു. ആരാധികയുടെ ആഗ്രഹം പോലെ അഫ്രീദി ഫോട്ടോയ്ക്ക് പോസ് ചെയ്തു. അപ്പോഴാണ് ആരാധികയുടെ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക അഫ്രീദിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആരാധികയോട് പതാക നിവര്‍ത്തിപ്പിടിച്ച്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു.

ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഫ്രീദി ഇന്ത്യന്‍ പതാകയോട് കാണിച്ച ബഹുമാനം എല്ലാവരുടെ ഹൃദയം കവര്‍ന്നു. ഒപ്പം അഫ്രീദിയെ അഭിനന്ദിച്ചും നിരവധി പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*