2019 ലെ ഏകദിന ലോകകപ്പില്‍ താരമാകുന്ന കളിക്കാരന്‍ ആരാകുമെന്ന് സുരേഷ് റെയ്ന പറയുന്നു…!

ഏകദിന ലോകകപ്പിന് ഇനിയും ഒന്നരവര്‍ഷം കൂടി ബാക്കിയുണ്ട്. എന്നാല്‍ 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആരാകും ടൂര്‍ണമെന്റിന്റെ താരമാകുക എന്ന ചോദ്യത്തിന് സുരേഷ് റെയ്നയുടെ കയ്യില്‍ ഇപ്പോഴെ ഉത്തരം റെഡിയാണ്.

ഒമാൻ തുറമുഖത്തും ഇനി ഇന്ത്യൻ സൈന്യം: ചൈനയെ ഞെട്ടിച്ച് മോദിയുടെ നയതന്ത്രം..!!

മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി തന്നെ. കൊഹ്ലിയാണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍. അതിലൊരു സംശയവുമില്ല. ലോകകപ്പ് നേടണമെന്നത് കൊഹ്ലിയുടെ വാശിയാണ്. ഇംഗ്ലണ്ടില്‍ കൊഹ്ലിയെ വെല്ലാന്‍ ആരുമുണ്ടാവില്ല. കൊഹ്ലി തന്നെയാവും ലോകകപ്പിന്റെ താരമെന്നും റെയ്ന വ്യക്തമാക്കുന്നു.

ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം റെയ്ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏകദിന ടീമില്‍ നിന്ന് പുറത്തായ റെയ്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റിലെ മിന്നുന്ന സെഞ്ചുറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്ബരയ്ക്കുള്ള ടീമിലിടം നേടിയത്. റണ്ണിനായുള്ള കൊഹ്ലിയുടെ ദാഹം അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ട്. കൊഹ്ലിയുടെ ശാരീരികക്ഷമത അസാമാന്യമാണ്. ഓരോ പന്ത് നേരിടുമ്ബോഴും സ്ട്രൈക്ക് കൈമാറുന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. മോശം പന്തുകള്‍ ലഭിക്കുമ്ബോള്‍ അത് അതിര്‍ത്തി കടത്താനും അദ്ദേഹം മറക്കില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*