18കാരി കാമുകിയില്‍ കുഞ്ഞ് പിറന്നപ്പോള്‍ കൗമാരക്കാരന് കലി മൂത്തു; ആറാഴ്ച പ്രായമുള്ളസ്വന്തം കുഞ്ഞിനെ കൊന്ന കേസില്‍ അറസ്റ്റിലായത് 16കാരന്‍…!!

സ്വാതന്ത്ര്യം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കുന്ന സമൂഹമാണ് ബ്രിട്ടന്‍ അടങ്ങിയ പാശ്ചാത്യ നാടുകള്‍. അതുകൊണ്ട് തന്നെ പത്തും പതിനഞ്ചും വയസ്സാകുമ്ബോഴെ ഡേറ്റിങും തുടങ്ങുന്നു. എന്നാല്‍ വേണ്ടത്ര കരുതല്‍ ഇല്ലാത്തതിനാല്‍ പല കൗമാരക്കാരും ഗര്‍ഭിണികളാവുകയും ജീവിത കാലം മുഴുവന്‍ ദുരിതം പേറുകയും വേണം. ഉത്തരവാദിത്തമില്ലാത്ത സമീപനം കാമുകിയെ അമ്മയാക്കിയതിനെ തുടര്‍ന്ന് 16-ാം വയസ്സില്‍ സ്വന്തം കുഞ്ഞിനെ കൊന്ന കേസില്‍ അകത്താകേണ്ടി വന്ന സൗത്താംപ്ടണിലെ 16കാരന്റെ കഥ അതാണ് ഓര്‍മ്മിപ്പിക്കുന്നത്.

മട്ടണ്‍ ബിരിയാണി കഴിക്കുന്നവര്‍ ഈ വാര്‍ത്ത‍ ഒന്നു വായിക്കുക; ആട്ടിറച്ചിക്കു പകരം ബിരിയാണിയില്‍ ചേര്‍ക്കുന്നത്…..

ആറാഴ്ച മാത്രം പ്രായമുള്ള സ്വന്തം ചോര കുഞ്ഞിനെയാണ് പിതാവായാ 16കാരന്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. മൂക്കില്‍ കടിയേറ്റ പാടും ഉണ്ടായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടതോടെ സൗത്ത്‌ആംപ്ടണിലെ വീട്ടിലേക്ക് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി കുഞ്ഞിനെ സൗത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുമ്ബോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

കൗമാരാക്കാരനായ ഈ യുവാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കുട്ടിയെ കൊല്ലാന്‍ ഈ ചെറുക്കന് സ്വന്തം അമ്മയും പിന്തുണ നല്‍കിയിരുന്നു. ഇയാളെ കൊലപാതക കുറ്റം ചുമത്തി ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. 18കാരിയായ ഇയാളുടെ കാമുകിയേയും സംശയത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാലും ഇവര്‍ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*