വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ച യുവതിയെയും യുവാവിനെയും അമ്മാവന്‍ വെടിവച്ചു കൊന്നു..!

പാകിസ്ഥാനില്‍ ദുരഭിമാനക്കൊല വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം കറാച്ചിയില്‍ വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ച യുവതിയെയും യുവാവിനെയും അമ്മാവന്‍ വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് കൊലപാതകം നടന്നത്. ഘോട്ട്കി ജില്ലയിലെ നയി വാഹ ഗ്രാമത്തില്‍ പ്രതിശ്രുത വധൂവരന്മാര്‍ സംസാരിച്ചു നില്‍ക്കുന്നത് യുവതിയുടെ അമ്മാവന്‍ കണ്ടിരുന്നു.

അമ്മ കാരണം എനിക്ക് ഒരു സന്തോഷവുമില്ല; പ്രൊഫസറായ മകന്‍ അമ്മയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി…!

തുടര്‍ന്ന് അദ്ദേഹവും മറ്റു രണ്ടു ബന്ധുക്കളും കൂടെ ഇവരെ പിന്തുടരുകയും വെടിവച്ചു കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദുരഭിമാനക്കൊലയുടെ ഏറ്റവും അവസാന ഉദാഹരണമാണിതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദൗദ് ഭൂട്ടോ പറഞ്ഞു. സാധാരണ ഗതിയില്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നവരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്.

ഭര്‍ത്താവിന്‍റെ ഗര്‍ഭിണിയായ കാമുകിയുടെ വയറ്റില്‍ ചവിട്ടി, വസ്ത്രങ്ങളഴിച്ച് ഭാര്യയും സുഹൃത്തുക്കളും ക്രൂരരായപ്പോള്‍ സംഭവിച്ചത്…?

എന്നാല്‍ കുടുംബത്തിന്റെ അനുവാദത്തോടെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായി ഭൂട്ടോ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മാവന്മാരെ പോലീസ് അറസ്റ്റു ചെയ്തു.

റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നത് വലിയ വാര്‍ത്തയായിരുന്നു. പാകിസ്താനില്‍ ഭീകരവാദം മൂലം മരണമടയുന്നതിനേക്കാള്‍ അധികം ആളുകള്‍ ദുരഭിമാനക്കൊല മൂലമാണ് കൊല്ലപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*