വിവാഹനിശ്ചയം കഴിഞ്ഞ യുവതി കിടപ്പു മുറിയില്‍ മരിച്ചനിലയില്‍, യുവതി ജീവനൊടുക്കിയത് ബന്ധുക്കള്‍ക്കൊപ്പം മുറ്റത്തു സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയില്‍ പെട്ടെന്നു….

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കിടപ്പു മുറിയില്‍ മരിച്ചനിലയില്‍. കാസര്‍കോഡ് ഫോര്‍ട്ട് റോഡ് കടവത്തു ഹൗസില്‍ അബ്ദുള്‍ ഖാദര്‍- നഫീസ ദമ്ബതികളുടെ മകള്‍ ജുനൈദ ആണ് (24) മരിച്ചത്. ചൊവ്വഴ്ച രാവിലെ 11.30 ഓടെയാണ് ജുനൈദയേ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂര്‍ കലോത്സവ നഗരിയില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍..!

പള്ളിക്കരയിലെ യുവാവുമായി ജുനൈദയുടെ വിവാഹ നിശ്ചയം നടത്തിരുന്നു ഈ മാസം 13 നാണു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനു ശേഷം ജുനൈദ സന്തോഷവതിയായിരുന്നു എന്നും പെണ്‍കുട്ടിയുടെ ഇഷ്ടത്തിനാണു വിവാഹം നിശ്ചയിച്ചിരുന്നത് എന്നും ബന്ധുക്കള്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ വീട്ടുകാരുമായി സംസാരിച്ചു കൊണ്ടിരിക്കെ മുറിയിലേയ്ക്കു പോകുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞും ഇവരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്ന പൂട്ടിയ നിലയിലായിരുന്നു.

ആര്‍ത്തവത്തെ തുടര്‍ന്ന് ചൗപടി കുടിലിലേക്ക് മാറ്റിയ യുവതി മരിച്ച നിലയില്‍..!

വാതിലില്‍ തട്ടി വിളിച്ചിട്ടും തുറക്കാത്തതതിനെ തുടര്‍ന്നു വീട്ടുകാര്‍ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തി ഫയര്‍ഫോര്‍സില്‍ വിവരമറിയിച്ചു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*