Breaking News

വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്..!

വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജരാക്കുവാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് കള്ളസത്യവാങ്മൂലം നല്‍കിയതിനാണ് കോടതി, നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് ആര്‍ മഹാദേവന്റെ ബഞ്ചിന്റെതാണ് ഉത്തരവ്.

മിനിമം ചാര്‍ജ് പത്തുരൂപ; ബുധനാഴ്ച മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്..!

മധുരയിലെ ആശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. മധുര ആശ്രമത്തിന്റെ അധിപന്‍ നിത്യാനന്ദയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നിത്യാനന്ദയുടെ അവകാശവാദം തെറ്റാണെന്നും അദ്ദേഹത്തെ മധുര ആശ്രമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എം ജഗദലപ്രതാപന്‍ എന്നയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട സമയങ്ങളില്‍ നിത്യാനന്ദ നല്‍കിയിരുന്ന ഹര്‍ജികളെല്ലാം തെറ്റായ വിവരങ്ങളാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയത് തിരുത്തണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും നിത്യാനന്ദ ഇതിന് തയാറാകാതെ വന്നതോടെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെുവിച്ചത്.

ഇതിനിടെ, കോടതി നടപടികള്‍ റെക്കോഡ് ചെയ്ത നിത്യാനന്ദയുടെ അനുയായിയുടെ ഫോണ്‍ കോടതി പിടിച്ചുവയ്ക്കുകയും ചെയ്തു. കോടതി കളിസ്ഥലമല്ലെന്നും നടപടികള്‍ ചിത്രീകരിക്കാന്‍ ആരും അധികാരപ്പെടുത്തിയിട്ടില്ലെന്നും കോടതി ശാസിച്ചു. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആര്‍ക്കാണ് അയച്ചുകൊടുത്തതെന്ന് കണ്ടെത്തുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നൂറിലേറെ പരാതികളാണ് ആശ്രമത്തിന് എതിരെ കെട്ടിക്കിടക്കുന്നതെന്നും ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.

അമ്മയില്‍ വീണ്ടും മക്കള്‍ പോര്; പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാന്‍ പടക്കൊരുങ്ങി മമ്മൂട്ടിയും ഗണേശ് കുമാറും; പൃഥ്വിരാജ് നേതൃനിരയിലേക്ക് വരണമെന്ന് വനിതാസംഘടനയും; പക്ഷേ മോഹന്‍ലാല്‍….

ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിലായി നിരവധി ആശ്രമങ്ങളുടെ ഉടമയാണ് സ്വാമി നിത്യാനന്ദ. നിരവധി ആരാധകരും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഏഴ് വര്‍ഷം മുന്‍പ് നടി രഞ്ജിതയുമായുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ആള്‍ദൈവത്തിന് വിവാദനായകന്റെ പരിവേഷം വന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്‍ രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് നടി രഞ്ജിത ആദ്യം വ്യക്തമാക്കിയെങ്കിലും പിന്നീട് സംഭവത്തില്‍ മൗനത്തിലായിരുന്നു രഞ്ജിത. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കേന്ദ്ര ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. നിത്യാനന്ദയുടെ ഭക്തയും ആശ്രമത്തിലെ സന്ദര്‍ശകയുമായിരുന്നു രഞ്ജിത.

നടിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിത്യാനന്ദയുടെ പല ഭക്തരും ആശ്രമത്തോട് വിടപറഞ്ഞിരുന്നു. പല ആശ്രമങ്ങളിലും ഭക്തര്‍ അദ്ദേഹത്തിനെതിരേ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. വിവിധ ആശ്രമങ്ങളുടെ അവകാശത്തെ ചൊല്ലി കേസുകളുമുണ്ടായി. എന്നാല്‍ പിന്നീട് ഭൂരിപക്ഷം ശിക്ഷ്യഗണവും നിത്യാനന്ദയ്ക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടി രഞ്ജിത ബംഗളൂരുവിലെ ബാദാടിയിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ വച്ച്‌ സന്യാസ ദീക്ഷ സ്വീകരിക്കുകയും ആശ്രമത്തിലെ സ്ഥിരം അന്തേവാസിയാകുകയും മാ ആനന്ദമയി എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.

ഈ ചിത്രം കാണിക്കുന്നത് ക്രിക്കറ്റിലെ വര്‍ണവിവേചനമോ? ദക്ഷിണാഫ്രിക്കന്‍ ടീം വിവാദത്തില്‍..!

ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലെ ആശ്രമത്തിലേക്ക് പോകുകയായിരുന്ന രഞ്ജിത സഞ്ചരിച്ച ആംഡംബരകാര്‍ ഇടിച്ച്‌ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് വാഹനത്തില്‍ നടിയാണെന്ന് വ്യക്തമായത്. നാട്ടുകാര്‍ കാറിന് കേടുപാട് വരുത്തുകയും ചെയ്തിരുന്നു. ആശ്രമത്തിലെ മറ്റ് അന്തേവാസികളാണ് പിന്നീട് നാട്ടുകാരുമായി സംസാരിച്ച്‌ പ്രശ്നം പരിഹരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*