അതിശയിപ്പിക്കുന്ന സവിശേഷതയുമായി വിവോ X20 പ്ലസ്..!

വിവോയുടെ സ്മാര്‍ട്ട് ഫോണ്‍ പുതിയ സവിശേഷതയുമായി എത്തുന്നു. അണ്ടര്‍ ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സ്കാനിംഗ് ടെക്നോളജിയുമായാണ് പുതിയ വിവോ X20 എത്തുന്നത്. ജൂണില്‍ MWC ഷാങ്ഹായില്‍ഫോണിനെ കുറിച്ച്‌ വ്യക്തമാക്കിയിരുന്നു.

അണ്ടര്‍ഗ്ലാസ് ഫിങ്കര്‍പ്രിന്റ് സ്കാനിംഗ് ടെക്നോളജി വിവോ എക്സ്പ്ലേ 6ലും വിവോ എക്സ്പ്ലേ 7ലും എത്തുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം വിവോ X20, X20 പ്ലസും എന്നിവ ചൈനയില്‍ പ്രഖ്യാപിച്ചിരുന്നു.

ഫോണിന്റെ മോഡര്‍ നമ്ബര്‍ ലിസ്റ്റ് ഒരുക്കിയിരിക്കുന്നത് BK1124 എന്നും ഫോണ്‍ എത്തുന്നത് 4ജി എല്‍ടിഇ ടെക്നോളജിയില്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷതയോടെയുമാണ്. എന്നാല്‍ ഫോണ്‍ ഇറങ്ങുന്നതിനെ കുറിച്ച്‌ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഇല്ല.

ഫുള്‍വ്യൂ അമോലെഡ് പാനാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18:9 റേഷ്യോ, എഫ്‌എച്ച്‌ഡി പ്ലസ്, 160X1080 പിക്സല്‍ റസൊല്യൂഷന്‍ മെറ്റല്‍ യൂണിബോഡി ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 64ബിറ്റ് ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 660 SoC ചേര്‍ത്ത 4ജിബി, 6ജിബി റാമാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*