വിഷമം മറക്കാന്‍ സാനിയ അഭയം തേടിയത് നൃത്തത്തില്‍; ഡാന്‍സ് വൈറലാവുന്നു…!

പരിക്ക് മൂലം ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ സാധിക്കാത്തതിന്റെ വിഷമം മറക്കാന്‍ സാനിയ ചെയ്തത്, നൃത്തത്തില്‍ അഭയം തേടുകയാണ്. ഡാന്‍സ് പഠിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ദുബായിലാണ് താരമിപ്പോള്‍. ‘ടൈഗര്‍ സിന്ദാ ഹൈ’യിലെ ‘സ്വാഗ് സെ സ്വാഗത്’ എന്ന ഗാനത്തിനാണ് താരം ചുവടുവെക്കുന്നത്.

അമ്മയ്ക്കൊപ്പം അമ്ബലത്തില്‍ പോകുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തിരുന്ന മകനാണ് ഒടുക്കം അമ്മയെ ചുട്ടുകൊന്നത്….!

കാല്‍മുട്ടിനേറ്റ പരിക്ക് മൂലമാണ് സാനിയക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനുള്ള അവസരം നഷ്ടമായത്. കായിക താരങ്ങള്‍ക്ക് സാധാരണയായി വരാറുള്ള ജംബേര്‍സ് ക്‌നീ എന്ന അവസ്ഥയാണ് താരത്തിനേയും പിടികൂടിയിരിക്കുന്നത്.മുട്ട് ചിരട്ടയില്‍ അസഹ്യമായ വേദനയാണ് ഇത് മൂലം ഉണ്ടാവുക. ദുബായില്‍ ചികിത്സ തേടുന്ന സാനിയക്ക് ഓടുവാനും ചാടുവാനും ചെറിയ ബുദ്ധിമുട്ടുകളുണ്ട്.

ഇത് പരിഹരിക്കുവാന്‍ വേണ്ടി കൂടിയാണ് താരത്തിന്റെ നൃത്താഭ്യാസം. ഏതാനും മാസം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനാണ് ഡോക്ടര്‍മാര്‍ സാനിയയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം നിരവധി പേരാണ് താരത്തിന്റെ നൃത്തം ഇതിനോടകം കണ്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*