വിക്രമിന്റെ അച്ഛന്‍ നടന്‍ വിനോദ് രാജ് അന്തരിച്ചു…!

വിനോദ് രാജ് അന്തരിച്ചു. നടന്‍  ചിയാന്‍ വിക്രമിന്റെ പിതാവും നടനുമായ വിനോദ് രാജ് ആണ് അന്തരിച്ചത്‌.ഇന്നലെ വൈകുന്നേരം ചെന്നൈയിലായിരുന്നു അന്ത്യം.  വാര്‍ധകയ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.  ഹൃദയ സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ജോണ്‍ വിക്ടര്‍ എന്നാണ് യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് വിനോദ് രാജ് എന്ന പേര് സ്വീകരിച്ചത്. സംസ്കാരം പിന്നീട്.

നടന്‍  വിനോദ് രാജ്ഗില്ലി, തിരുപ്പാച്ചി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത നടന്‍ ത്യാഗരാജന്റെ സഹോദരി രാജേശ്വരിയാണ് ഭാര്യ. വിക്രമിനെക്കൂടാതെ ഒരു മകനും മകളുമുണ്ട്.

അദ്ദേഹം സിനിമയിലെത്തിയത് അഭിനയ മോഹം കൊണ്ട് സ്വന്തം പരിശ്രമത്തിലാണ് . പക്ഷേ വെള്ളിത്തിരയില്‍ അധികം തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അച്ഛന്‍ സിനിമയില്‍ സഹതാരമായി തുടരുന്ന കാലത്തു തന്നെയായിരുന്നു വിക്രമിന്റെ വരവും. അച്ഛനെപ്പോലെ തുടക്കകാലത്ത് ഏറെ കഷ്ടപ്പെട്ടെങ്കിലും പിന്നീട് അത്ഭുതകരമായ വളര്‍ച്ചയായിരുന്നു വിക്രമിന്റേത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*