വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ ഞെട്ടി; ബാഗിനുള്ളില്‍ നിന്നും കണ്ടെടുത്തത്…

പോണ്‍ മാഗസിന്‍, ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ഷേവിംഗ് ക്രീം, സിഗരറ്റ്, ലൈറ്റര്‍, ബ്ലേഡ്, ഐപോഡ്, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്… വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ക്ക് കിട്ടിയത് ഇതൊക്കെയാണ്. ലക്‌നൗവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ ശരിക്കും ഞെട്ടി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുത്തേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കണ്ടെത്തിയ ബ്രൈറ്റ്‌ലാന്‍ഡ് സ്‌കൂള്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലക്‌നൗവിലെ പ്രമുഖ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചത്.

കാമുകനും ഭര്‍ത്താവിനുമൊപ്പം ഒരേ വീട്ടില്‍ താമസിച്ച്‌ തൃപ്തി നേടുന്ന യുവതി : ആരെയും ഞെട്ടിക്കുന്ന ജീവിത കഥ ഇങ്ങനെ..!

ആക്രമണത്തിന് ഉപയോഗിക്കാവുന്ന തരത്തിലെന്തെങ്കിലും ഇവരുടെ കയ്യിലുണ്ടോ എന്ന് അറിയാനായിരുന്നു പരിശോധന. ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നുമാണ് പോണ്‍മാസിക കിട്ടിയത്. ബ്രൗണ്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന മാസികയ്ക്ക് പുറത്ത് സയന്‍സ് എന്ന ലേബലും ഒട്ടിച്ചിരുന്നു. നിരവധി കുട്ടികളുടെ ബാഗില്‍ സിഗരറ്റ് പാക്കറ്റുകളും ലൈറ്ററുകളുമുണ്ടായിരുന്നു. ചില വിദ്യാര്‍ത്ഥികളുടെ ബാഗില്‍ ഐപോഡുപകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയുമുണ്ടായിരുന്നു.

പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മലിന്റെ ആണി കിട്ടിയത് ശ്വാസകോശത്തില്‍; ശസ്ത്രക്രിയ നടത്താതെ പുറത്തെടുത്തു…!

ചിലര്‍ റേസറുകളും ഷേവിംഗ് ക്രീമുകളും ട്രിമ്മറുകളും ബാഗുകളില്‍ സൂക്ഷിച്ചിരുന്നു. രക്ഷിതാക്കള്‍ വീട്ടില്‍ ഷേവ് ചെയ്യാന്‍ അനുവദിക്കാത്തതിനാലാണ് ഇത് സ്‌കൂളിലേക്ക് കൊണ്ടുവന്നതെന്നും വീട്ടിലേക്ക് പോകും മുമ്പ് ഇത് ഉപയോഗിക്കുമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. നെയില്‍ പോളിഷ്, ലിപ്സ്റ്റിക്, പെര്‍ഫ്യൂകള്‍ ബ്ലേഡ്, കത്രിക, എന്നിവയാണ് വിദ്യാര്‍ത്ഥിനികളുടെ ബാഗില്‍നിന്ന് ലഭിച്ചത്. കുട്ടികളുടെ പക്കല്‍നിന്ന് കണ്ടെത്തിയ വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ രക്ഷകര്‍ത്താക്കളെ അറിയിച്ചതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ദിവസവും എല്ലാ കുട്ടികളുടേയും ബാഗുകള്‍ പരിശോധിക്കുക എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ബാഗുകള്‍ പരിശോധിക്കുകയും അനാവശ്യമായ വസ്തുക്കള്‍ എടുത്തുമാറ്റുകയും വേണമെന്ന് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*