വീണ്ടും സൂര്യനെല്ലി മോഡല്‍ പീഡനം: ഇടനിലക്കാരിയായ 24കാരി ബന്ധു അറസ്റ്റില്‍..!

കേരളക്കരയില്‍ വീണ്ടും സൂര്യനെല്ലി മോഡല്‍ പീഡനം, ഇടനിലക്കാരിയായ ബന്ധു പതിനാറുകാരിയെ പ്രലോഭിപ്പിച്ച്‌ മാരാരിക്കുളത്തും എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച്‌ നിരവധി പേര്‍ക്ക് കാഴ്ചവച്ചു. സംഭവത്തില്‍ ഇടനിലക്കാരി പുന്നപ്ര സ്വദേശി ആതിരയെ (24) ഇന്നലെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരു പൊലീസുകാരന്‍ സസ്പെന്‍ഷനിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വനിതാ എസ്.ഐ ശ്രീദേവിക്ക് മൊഴി നല്കിയിട്ടുണ്ട്.

761 ഒരു ചെറിയ സംഖ്യയല്ല…?

ഇതോടെ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡിവൈ.എസ്.പി പി.വി ബേബിക്കാണ് അന്വേഷണചുമതല. നാര്‍കോട്ടിക് സെല്‍ വിഭാഗത്തിലെ സീനിയര്‍ സിവിള്‍ പൊലീസ് ഓഫീസര്‍ ആലപ്പുഴ സ്വദേശി നെല്‍സണ്‍ തോമസിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയനായി സസ്പെന്‍ഡ് ചെയ്തത്. പരാതിയെത്തുടര്‍ന്ന് നെല്‍സനെ കഴിഞ്ഞ നാലിന് കൈനടി പെലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നതായി നാര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി നസിം പറഞ്ഞു.

ആതിര പിടിയിലായതോടെ നെല്‍സണ്‍ ഒളിവിലാണ്. ഇയാള്‍ ഉടന്‍ അറസ്റ്റിലായേക്കും. ആലപ്പുഴ നഗരവാസിയായ പെണ്‍കുട്ടിയെ ബന്ധുവായ ആതിരയാണ് കൂട്ടിക്കൊണ്ടുപോയത്. പലസ്ഥലങ്ങളിലും തന്നെ ചേച്ചി കൊണ്ടുപോയതായും വയറുനിറയെ ഭക്ഷണം വാങ്ങി തന്നിരുന്നുവെന്നും പലരുടെയും മുറികളില്‍ തന്നെ കൊണ്ടുപോയി വിട്ടിരുന്നതായും പെണ്‍കുട്ടി വനിതാ എസ്.ഐയോട് പറഞ്ഞു. എത്രപേര്‍ തന്നെ പീഡിപ്പിച്ചുവെന്ന് അറിയില്ലെന്നും ചിലര്‍ പണത്തിനുപുറമെ ചുരിദാര്‍ വാങ്ങി നല്‍കിയതായും പറഞ്ഞു. കൂടുതല്‍ പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്കിയിട്ടുണ്ട്.

തണുത്തുറഞ്ഞ തടാകത്തില്‍ അമ്മയും മക്കളും വീണു; മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍ രക്ഷപ്പെടുത്തി..!

പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പീഡനം നടന്നതായി ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസുകാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. സാമ്ബത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് പെണ്‍കുട്ടിയുടേത്. പെട്ടെന്ന് വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്ഥിരമായി ആതിരക്കൊപ്പം പെണ്‍കുട്ടി പോകുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയമായി.

കഴിഞ്ഞദിവസം പെണ്‍കുട്ടിയെയും കൂട്ടിക്കൊണ്ടു പോവാനെത്തിയ ആതിരയെ നഗരസഭ കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ച്‌ പൊലീസിനെ വിളിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ കാഴ്ചവയ്ക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് ആതിര സമ്മതിച്ചുവെന്നാണ് അറിയുന്നത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ചില സമ്ബന്നര്‍ക്കും പൊലീസുകാര്‍ക്കും ആതിര പെണ്‍കുട്ടിയെ കാഴ്ചവച്ചതായിട്ടാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*