വവ്വാലിനെ തൊട്ട ആറുവയസ്സുകാരന് ദാരുണമരണം ..!

വവ്വാലിനെ തൊട്ട ആറുവയസ്സുകാരന്‍ മരിച്ചു. വവ്വാലില്‍ നിന്നും പേവിഷബാധയേറ്റ ഫ്‌ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്കാണ് മരിച്ചത്. അനസ്‌തേഷ്യയുടെ മാത്രം ബലത്തില്‍ ജീവിച്ച റൈക്കര്‍ ഞായറാഴ്ചയാണ് മരിച്ചത്. റൈക്കറിന്റെ അച്ഛന്‍ ഹെന്റി റോക്ക് രോഗം ബാധിച്ച വ്വാലിനെ കാണുകയും അദ്ദേഹം അതിനെ എടുത്ത് ആദ്യം ഒരു ബക്കറ്റിലെ വെള്ളത്തിലിടുകയും ചെയ്തിരുന്നു.

ഈ മീന്‍ കഴിക്കരുത്; മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുളള ഉഗ്രവിഷം; കഴിക്കരുതെന്ന് നിര്‍ദ്ദേശം..!

ഇതിനെ തൊടരുതെന്ന കര്‍ശനനിര്‍ദ്ദേശം റൈക്കറിനു നല്‍കി. എന്നാല്‍ റൈക്കറിന് വവ്വാലിനെ സ്പര്‍ശിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വവ്വാലിനെ സ്പര്‍ശിച്ച കുട്ടിയുടെ കൈയ്യില്‍ ഇതിന്റെ നഖം കൊണ്ട് പോറല്‍ ഉണ്ടായി. ഇതു കണ്ട ഹെന്റി ഉടന്‍ കുട്ടിയുടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴികുകയും ചൂടുവെള്ളത്തില്‍ അഞ്ചുമിനിറ്റ് മുക്കിവയ്ക്കുകയും ചെയ്തു.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നു തീരുമാനിച്ചെങ്കിലും റൈക്കറിന് ആശുപത്രിയില്‍ പോകാനുള്ള പേടിയും കരച്ചിലും കാരണം അവര്‍ വേണ്ടാന്നു വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിരലുകള്‍ക്ക് മരവിപ്പും തലവേദനയും അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞു. കളിക്കുന്നതിനിടയില്‍ തല മുട്ടിയതാകുമെന്നു കരുതി ഹെന്റി അവനെ ആശുപത്രിയിലെത്തിച്ചു.

അന്നു വവ്വാലില്‍ നിന്നുണ്ടായ പോറലിനെക്കുറിച്ചും ഹെന്റി ഡോക്ടറോടു പറഞ്ഞു. ഡോക്ടര്‍ ഉടന്‍ മറ്റു ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. ഇത് പേവിഷമാണെന്നും മരണകാരണം വരെ ആകാമെന്നും അവര്‍ പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം ഞായറാഴ്ചയാണ് റൈക്കര്‍ മരണത്തിന് കീഴടങ്ങിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*