വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കുളിക്കും; ഗതികെട്ട് അവസാനം ഭര്‍ത്താവ് ചെയ്തത്..!

വിവാഹമോചനങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. ഇപ്പോഴിതാ വിചിത്രമായ ഒരു കാരണവുമായി ഒരു ഭര്‍ത്താവ് രംഗത്തെത്തിയിരിക്കുകയാണ്. തായ്‌വാന്‍ സ്വദേശി, ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത് വൃത്തിയില്ലായ്മ കാരണമാണ്. ഭാര്യയ്ക്ക് വൃത്തിയില്ലെന്നുള്ളതാണ് ഭര്‍ത്താവിന്റെ ആരോപണം. പതിവായി പല്ലുതേക്കുകയോ തലമുടി കഴുകുകയോ ഇവര്‍ ചെയ്യാറില്ലെന്ന് ഇദ്ദേഹം പറയുന്നു.

761 ഒരു ചെറിയ സംഖ്യയല്ല…?

മുന്‍പൊക്കെ ഇത്ര മോശമായിരുന്നില്ല കാര്യങ്ങളെന്നും ഇയാള്‍ പറയുന്നുണ്ട്. വിവാഹത്തിന് മുന്‍പ് ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കുന്ന ഭാര്യ ഇപ്പോള്‍ ഇത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കി. വര്‍ഷത്തിലൊരിക്കലാണ് കുളിക്കുന്നതെങ്കിലും ഇതിനായി ആറ് മണിക്കൂര്‍ ചെലവഴിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞു.

അതേസമയം താന്‍ ജോലിക്ക് പോകുന്നതും ഭാര്യയ്ക്ക് ഇഷ്ടമല്ല. ജോലി ഉപേക്ഷിച്ച് കുറച്ചു നാള്‍ ഭാര്യയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചു. ജീവിതച്ചെലവുകള്‍ക്കായി അമ്മായി അമ്മയെ ആശ്രയിക്കേണ്ട സ്ഥിതി വന്നപ്പോള്‍ അവിടെ നിന്ന് മാറി താമസിച്ചു. ഭാര്യയോട് പറയാതെ ഒരു കമ്പനിയില്‍ ജോലിക്ക് കയറി.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ജോലിക്ക് പോകുന്നതായി ഭാര്യ കണ്ടുപിടിക്കുകയും ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിച്ച യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഭാര്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*