തിരുവനന്തപുരത്ത് സ്ക്കൂളിലെ ഉച്ചഭക്കണത്തില്‍ ഭക്ഷ്യവിഷബാധ; 57 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധ ഉണ്ടായത്…

തിരുവനന്തപുരം തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 57 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും ഒരുക്കിയിട്ടുണ്ട്.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

ബുധനാഴ്ച വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ മുട്ടയില്‍ നിന്നോ കറിയില്‍ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സംശിയക്കുന്നത്. ആന്നേ ദിവസം കുട്ടികളില്‍ അസ്വസ്ഥതകളൊന്നും കണ്ടിരുന്നില്ല. പിറ്റേദിവസം സ്കൂളിലെത്തിയ പത്ത് കുട്ടികള്‍ അസ്വസ്ഥത മൂലം വീട്ടിലേക്ക് മടങ്ങിപ്പോവുകയുണ്ടായി.

‘മകന്‍റെ ശരീരത്തില്‍ പിശാച്’; 14കാരനെ വെട്ടിനുറുക്കി വാഴത്തോട്ടത്തിലിട്ട് കത്തിച്ച അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…!

വ്യാഴാഴ്ച വൈകുന്നേരമായപ്പോഴേക്കും വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഛര്‍ദിയും വയറുവേദനയും കാരണം നിരവധി വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെത്തി. തുടര്‍ന്ന് കുട്ടികളെ സ്കൂള്‍ വാഹനത്തിലും 108 ആംബുലന്‍സിലുമായി എസ്‌എടി ആശുപത്രിയില്‍ എത്തിച്ചു.

വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുപോയ വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇവര്‍ സ്കൂളില്‍ നിന്നും നല്‍കിയ മുട്ടയും കറിയും കഴിച്ചതായാണ് പറയുന്നത്. ഇതോടെയാണ് കുട്ടികള്‍ കഴിച്ച മുട്ടയില്‍ നിന്നോ കറികളില്‍ നിന്നോ ആകാം വിഷബാധയേറ്റത് എന്ന നിഗമനത്തിലെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*