തെരുവില്‍ നൃത്തം ചെയ്ത് കോഹ്‌ലിയും ധവാനും; താരങ്ങളുടെ ന്യൂയര്‍ ആഘോഷം വൈറലാവുന്നു…!

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാന്‍ പോയെങ്കിലും ഇന്ത്യന്‍ ടീം ന്യൂയര്‍ ആഘോഷം കേമമാക്കി. കുടുംബത്തോടൊപ്പമാണ് താരങ്ങള്‍ മിക്കവരും ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. നായകന്‍ വിരാട് കോഹ്‌ലിക്ക് ഇത് ഹണിമൂണ്‍ സീസണുമാണ്. അനുഷ്‌ക ശര്‍മ്മയും കോഹ്‌ലിയും ട്രിപ്പ് ഗംഭീരമാക്കുകയാണ്.

അമ്മയ്ക്കൊപ്പം അമ്ബലത്തില്‍ പോകുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തിരുന്ന മകനാണ് ഒടുക്കം അമ്മയെ ചുട്ടുകൊന്നത്….!

ഇതിനിടെ കോഹ്‌ലിയുടെയും ശിഖര്‍ ധവാന്റെയും പുതുവര്‍ഷത്തിലെ ആദ്യ വീഡിയോ എത്തി. കേപ്ടൗണ്‍ ചുറ്റാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മ്യൂസിക് ബാന്‍ഡിന്റെ പാട്ട് കേട്ടാണ് ഇരുവരും റോഡില്‍ നൃത്തം ചെയ്തത്. ധവാനൊപ്പം മകനും ഉണ്ടായിരുന്നു.

റോഡിന്റെ നടുവില്‍ ചുവടു വെച്ച താരങ്ങളെ അപ്പോള്‍ തന്നെ ആരാധകര്‍ ക്യാമറയില്‍ പകര്‍ത്തി. ധവാനാണ് ആദ്യം ചുവടു വെച്ചത്. പിന്നാലെ കോഹ്‌ലിയും കൂടി. ജനുവരി 5 നാണ് ദക്ഷിണാഫ്രിക്കയുമായുളള ഇന്ത്യയുടെ ടെസ്റ്റ് മല്‍സരം തുടങ്ങുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*