ഗര്‍ഭപാത്രം തുറന്ന് കുഞ്ഞിന് ശസ്ത്രക്രിയ ;സങ്കീര്‍ണ ശസ്ത്രക്രിയ വിജയമാക്കിയ ഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹം..!

ഈ അടുത്തകാലത്തായി  അപൂര്‍വ്വ ശസ്ത്രക്രിയകള്‍ നിരവധിയാണ് നടക്കുന്നത്.എന്നാല്‍ ആരെയും ഞെട്ടിക്കുന്ന ഒരു ശാസ്ത്രക്രിയയാണ് അമേരിക്കയില്‍ നടന്നിരിക്കുന്നത്. ഗര്‍ഭപാത്രം തുറന്ന് കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അമേരിക്കയിലെ ടെക്സസിലാണ് സംഭവം നടന്നിരിക്കുന്നത്. നൈജീരിയന്‍ വംശജനായ ഡോ. ഒലൂങ്കിയ ഒലൂട്ടോയെ ആണ് സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയമാക്കിയത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മോദി സര്‍ക്കാരിന്റെ വക 10,000 രൂപ എത്തിയേക്കാം..!

ഗര്‍ഭസ്ഥശിശുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ട്യൂമര്‍ ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം തുറന്ന് കുട്ടിയെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതമായി വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 36 ആഴ്ചകള്‍ക്കു ശേഷം അമ്മ കുഞ്ഞിനു ജന്മം നല്‍കി. കുഞ്ഞും അമ്മയും ആരോഗ്യത്തോട് കൂടിയിരിക്കുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*