താന്‍ കുടി നിര്‍ത്താന്‍ കാരണം ദിലീപ്; ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഞാന്‍ നിലത്ത് പായ് വിരിച്ചാണ് കിടന്നിരുന്നത്;തുറന്ന് പറച്ചിലുമായി ധര്‍മ്മജന്‍..!

നടി ആക്രമണ കേസില്‍പെട്ട്  ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ താനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നതെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ധര്‍മജന്‍ മനസ്സ് തുറന്നത്.

പിതാവിനേയും മുത്തച്ഛനേയും വിവാഹം ചെയ്യേണ്ടിവന്ന ഹതഭാഗ്യ : ഒടുവില്‍ 23 വയസ് കഴിയുമ്ബോഴേയ്ക്കും ദുരൂഹ മരണവും..!

 ‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്.’

പാര്‍വതിയെ മറികടന്ന് ആ ‘പുരസ്കാരം’ കാനം തട്ടിയെടുത്തപ്പോള്‍ മഹാ നടിയുടെ പതനവും പൂര്‍ണ്ണമാകുകയാണോ..??

‘അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു.എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.’-ധര്‍മജന്‍ പറയുന്നു.

 ‘ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്ബോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തതുകൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.’ട്രോളന്മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും ധര്‍മജന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*