സൂര്യനെല്ലി മോഡല്‍ പീഡനം: അവസാനം അറസ്റ്റിലായ നിതിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് ഫേസ് ബുക്കിലൂടെ..!

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പീഡനക്കേസില്‍ ഇന്നലെ അറസ്റ്റിലായ നിധിന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത് ഫേസ് ബുക്കിലൂടെ. പ്രേമം നടിച്ച്‌ വശത്താക്കിയ പുന്നപ്ര കിഴക്കേതയ്യില്‍ നിധിന്‍ (22) പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് തോട്ടപ്പള്ളിയിലേക്കാണ്. അവിടെ കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തിനിടയില്‍വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കുടുംബത്തിൽ സ്വത്ത് തർക്കമില്ല; എന്‍റെ പേരക്കുട്ടിയെ കൊല്ലാൻ കാരണം… വെളിപ്പെടുത്തലുമായി മുത്തച്ഛൻ

നിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടനിലക്കാരി ആതിരക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബി പറഞ്ഞു. പെണ്‍കുട്ടി വനിതാ പൊലീസിലെ ശ്രീദേവിക്ക് നല്കിയ മൊഴിയില്‍ എട്ടു പേരുടെ വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇതില്‍ എസ്.ഐ ബൈജുവും (38), സീനിയര്‍ സിവിള്‍ പൊലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസും (40) അറസ്റ്റിലായി. കൂടാതെ വടക്കനാര്യാട്ട് തെക്കേപ്പറമ്ബില്‍ ജിനുമോന്‍ (22), ആതിരയുടെ കാമുകന്‍ ഡ്രൈവറായ വാവക്കാട്ട് പ്രിന്‍സ് ജയിംസ് (28), ഇടനിലക്കാരി ആതിര (24) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുപേരും റിമാന്‍ഡിലാണ്.

സാമ്പത്തിക പിന്നോക്കാവസ്ഥ മുതലെടുത്ത് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും, പീഡിപ്പിക്കാന്‍ ആദ്യം കൊടുക്കുന്നത് തന്റെ കാമുകന്..!

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേസിന്റെ നിജസ്ഥിതി പൊലീസ് പരിശോധിച്ചുവരികയാണ്. ഇനിയും അറസ്റ്റ് ഉണ്ടാവുമെന്ന സൂചനയാണ് പൊലീസ് നല്കുന്നത്. എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പ്രചരിച്ചുവെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ആതിര പതിനാറുകാരിയെയുംകൊണ്ട് ചുറ്റിക്കറങ്ങിയത് കാമുകന്‍ പ്രിന്‍സിന്റെ കാറിലായിരുന്നു. ഹൗസ് ബോട്ടുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുമ്ബോള്‍ ആതിര പ്രിന്‍സിനൊപ്പം അടുത്തമുറിയില്‍ കഴിയുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പതിനാറുകാരിയുമായി ബന്ധപ്പെടാനുള്ള പ്രിന്‍സിന്റെ ആഗ്രഹത്തിന് കാമുകിയായ ആതിര അവസരമൊരുക്കിയതോടെയാണ് അയാള്‍ പീഡനത്തിന് അകത്തായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*