സൂര്യ-വിജയ് ഫാന്‍സുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി ; 22കാരനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ചു..!

സിനിമാതാരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ തമ്മില്‍ത്തല്ലുന്നത് ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ചയാവുകയാണ്. ആരാധനമൂത്ത് പാലഭിഷേകം നടത്തി മരിച്ച ഒരു ആരാധകന്റെ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ തമിഴ് താരങ്ങളായ സൂര്യവിജയ് ആരാധകര്‍ തമ്മില്‍ തിരുവനന്തപുരത്തുണ്ടായ ഏറ്റുമുട്ടലില്‍ സൂര്യ ആരാധകന് ഗുരുതര പരിക്കേറ്റു.

മറ്റ് ഭാഷകളിലേക്ക് താന്‍ ചുവടുമാറാത്തതിന്‍റെ കാരണം വെളിപ്പെടുത്തി സിങ്കം സൂര്യ..!

വിളപ്പില്‍ശാല ചെറുകോട് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സൂര്യ ഫാന്‍സുകാരനായ വിളപ്പില്‍ശാല സ്വദേശി ഷിജു(22)വിനാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടികളുടെ കലാപരിപാടികള്‍ക്കിടയില്‍ സൂര്യയുടെ സിനിമാ ഗാനങ്ങളിട്ട് ആരാധകര്‍ നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ വിജയ് ഫാന്‍സുകാര്‍ തങ്ങളുടെ നായകന്റെ പാട്ട് ഇടണമെന്ന് ആവശ്യപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തൊട്ട് മുമ്പ് മൃതദേഹം കൂര്‍ക്കം വലിച്ചു.. പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്…!

സൂര്യ ആരാധകര്‍ ഇത് വിസമ്മതിച്ചതോടെ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷത്തിനിടെ കമ്പിപ്പാരകൊണ്ട് തലക്കടിയേറ്റ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയ നടത്തിയ ഷിജു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ഇരു വിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*