സുന്ദരികളായ ഈ ഇരട്ടകള്‍ ചെറുപ്രായത്തില്‍ തന്നെ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍..!

ലോസ് ഏഞ്ചല്‍സിലെ സുന്ദരികളായ ഈ ഏഴു വയസ്സുകാരികള്‍ മോഡലിംഗിലൂടെ സമ്പാദിക്കുന്നത് ലക്ഷണങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും പേര്‍ പിന്തുടരുന്ന ഇരട്ട കുട്ടികളാണ് ഇവര്‍. ലിഹ് റോസും അവേ മരിയയും എന്ന ഈ പെണ്‍കുട്ടികള്‍ ലോകത്തിലെ ഏറ്റവും സുന്ദരിമാരായ ഇരട്ട കുട്ടികളായാണ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.

അമ്മ കാരണം എനിക്ക് ഒരു സന്തോഷവുമില്ല; പ്രൊഫസറായ മകന്‍ അമ്മയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി…!

നിരവധി അന്താരാഷ്ട്ര കമ്പനികളാണ് ഇവരെ മോഡലുകളാക്കി പരസ്യ ചിത്രങ്ങള്‍ ചെയ്യുന്നത്. നിരവധി ഫോട്ടോ ഷൂട്ടുകളും ഇവരെ തേടിയെത്തുന്നു. വെള്ളാരം കണ്ണുകളും സ്വര്‍ണ്ണ നിറത്തിലുള്ള മുടിയും നിഷ്‌കളങ്കമായ ചിരിയും ഇവരെ ഏവരുടെയും പ്രിയങ്കരരാക്കുന്നു. ‘കരുണാര്‍ദ്രരായ ഇരട്ട കുട്ടികള്‍’ എന്നാണ് ഇവരുടെ സമൂഹ മാധ്യമത്തിലെ വിളിപ്പേര് തന്നെ.

കുട്ടികളുടെ അമ്മയായ ജാക്കി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധിപേര്‍ ഇവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വലിയ കമ്പനികള്‍ ഇവരെ തേടിയെത്തുന്നത്. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*