ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതിയ്ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം..!

കസബ വിവാദം അവസാനിക്കും മുമ്പ്  നടി പാര്‍വതിയ്ക്കെതിരെ വീണ്ടും സൈബര്‍ ആക്രണം. പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട ശ്രീജിവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയേകി പാര്‍വതി രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ കമന്റുകളായി വന്നുകൊണ്ടിരിക്കുന്നത്.

സിനിമയ്ക്ക് മുമ്പുള്ള കഥകള്‍ അറിഞ്ഞപ്പോള്‍ പ്രിഥ്വിയെ വിളിച്ച്‌ സംസാരിച്ചു; കര്‍ണനെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി വിക്രം..!

‘ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം. ബഹുമാനം. ഐക്യം’ എന്നായിരുന്നു പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കവെച്ച കുറിപ്പ്.

എന്നാല്‍ ശ്രീജിത്തിന് പാര്‍വതിയുടെ പിന്തുണ ആവശ്യമില്ലെന്നും നഷ്ടപ്പെട്ടുപോയ പേര് വീണ്ടെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് പാര്‍വതിയുടെ പോസ്റ്റെന്നും പറഞ്ഞുകൊണ്ടാണ് സൈബര്‍ ആക്രമണം. പാര്‍വതിയുടെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ശ്രീജിത്തിനെ കണ്ടില്ലെന്ന് നടിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം.

കഴിഞ്ഞ 766 ദിവസമായി ശ്രീജിത്ത് നീതിയ്ക്കായി സമരം ചെയ്യുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമരത്തിന് വലിയതോതിലുള്ള പിന്തുണയാണ് ലഭിച്ചത്. ആയിരകണക്കിനാളുകളാണ് നവമാധ്യമ കൂട്ടായ്മ വഴി കഴിഞ്ഞ ദിവസം ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ സമരപന്തലില്‍ എത്തിചേര്‍ന്നിരുന്നത്.

എന്നാല്‍ വിഷയത്തിന്റെ പ്രസക്തി പോലും മനസ്സിലാക്കാതെയാണ് ശ്രീജിത്തിനെ പിന്തുണച്ച്‌ രംഗത്തെത്തിയ പാര്‍വതിയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണം. നേരത്തെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിയ്ക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. തുടര്‍ന്ന് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന പാര്‍വതിയുടെ പരാതിയില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*